HOME » NEWS » Kerala »

Covid 19 | ശ്രദ്ധ നേടി 'ജാഗ്രത'; എല്ലാം അറിയാൻ സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ

കോവിഡ്  ആദ്യ കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ച ഘട്ടത്തിൽ മാർച്ച് 19 നാണ് കോവിഡ് 19 ജാഗ്രത അപ്ലിക്കേഷൻ കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവർത്തനക്ഷമമാക്കിയത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി ഏറ്റെടുത്തു

News18 Malayalam | news18-malayalam
Updated: July 21, 2020, 10:55 PM IST
Covid 19 | ശ്രദ്ധ നേടി 'ജാഗ്രത'; എല്ലാം അറിയാൻ സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ
Covid-19 Jagratha
  • Share this:
കോഴിക്കോട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷനു ഒരു കോടി സന്ദർശകർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന  സർക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകർച്ചവ്യാധി മാനേജ്‌മെന്റ്  സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.

കോവിഡ്  ആദ്യ കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ച ഘട്ടത്തിൽ മാർച്ച് 19 നാണ് കോവിഡ് 19 ജാഗ്രത അപ്ലിക്കേഷൻ കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവർത്തനക്ഷമമാക്കിയത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി ഏറ്റെടുത്തു.  ഹോം ക്വാറന്റയിനിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിച്ചു.

TRENDING:ആരാണ് പൂച്ചക്കുഞ്ഞിനെ ജീവനോടെ കത്തിച്ച ക്രൂരൻ? വിവരം നൽകുന്നവർക്ക് 50000 രൂപ വാഗ്ദാനം [NEWS]അന്ന് ട്രെയിനപകടം തടഞ്ഞ് നൂറുകണക്കിന് ജീവൻ രക്ഷിച്ച അനുജിത്ത് മരണാനന്തരവും ജീവിക്കും; എട്ടു പേരിലൂടെ [NEWS]പെൺകുഞ്ഞ് ജനിച്ച വിഷമത്തില്‍ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു [NEWS]
മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകളെ തിരികെ കൊണ്ടുവരാനുള്ള ട്രാവൽ പാസ്സ് സംവിധാനവും സർക്കാർ നിർദേശാനുസരണം അപ്ലിക്കേഷനിൽ ഉൾപ്പെടുത്തി.  റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജ്മെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.

ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി. സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ  പരിശോധിക്കാനും വിദഗ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും തുടങ്ങിയവയും ലഭ്യമാണ്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള   സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പർക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള മാർഗം എന്നിവയും പോർട്ടലിലുണ്ട്.

മൺസൂൺ തയ്യാറെടുപ്പുകളുടെ മേൽനോട്ടം,റിവേഴ്‌സ് ക്വാറന്റൈൻ, ലഭ്യമാകുന്ന വിവരങ്ങൾ തത്സമയം അപഗ്രഥിച്ച് കൃത്യമായി ഇടപെടലുകൾ നടത്താൻ ഭരണ സംവിധാനത്തെ സഹായിക്കുന്ന സംസ്ഥാന തല, ജില്ലാ തല ഡാഷ്ബോർഡുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് ഈ വെബ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്. ഹോസ്പിറ്റൽ ഹെൽത്ത് കെയർ എന്ന ആശയവും ഇതിൽ ചേർത്തിട്ടുണ്ട്.
Published by: Asha Sulfiker
First published: July 21, 2020, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories