Rajamala Tragedy | 'ഇടതു സർക്കാരിനു ചേരാത്ത നടപടി': ദുരിതാശ്വാസ വിവേചനത്തിനെതിരെ സിപിഐ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
'പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവർ.'
തൊടുപുഴ: പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങളിൽ മരിച്ചവർക്കുള്ള ദുരാതാശ്വാസ വിതരണത്തിൽ സർക്കാർ കാട്ടുന്ന വിവേചനത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം. പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവർക്കു നൽകുന്നതിന്റെ ഇരട്ടി ധനസാഹായം കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവർക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനാണ് രംഗത്തെത്തിയത്.
‘‘ദുരിതാശ്വാസ വിതരണത്തിൽ വിവേചനം എൽഡിഎഫ് സർക്കാരിനു ഭൂഷണമല്ല. ഉരുൾപൊട്ടി മരിച്ചവർക്ക് 5 ലക്ഷം രൂപയും വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനപരമാണ്. ഇടതു സർക്കാരിനു ചേരാത്ത നടപടിയാണിത്.
advertisement
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവർ. ഇവർക്കു ലഭിക്കുന്ന കൂലി കൊണ്ടാണ് കുടുംബം ഓരോ ദിവസവും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം’’ – ശിവരാമൻ ആവശ്യപ്പെട്ടു.
You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച് മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS]
പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. കണ്ടെത്താൻ ബാക്കിയുള്ള 40 പേർക്കായി ഇന്നും തിരച്ചിൽ തുടരും. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്കരിച്ചത്.
advertisement
വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വെള്ളിയാഴ്ച മരിച്ചവരിലൊരാൾ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കാണാതായവരിൽ 19 പേർ സ്കൂൾ വിദ്യാർഥികളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2020 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rajamala Tragedy | 'ഇടതു സർക്കാരിനു ചേരാത്ത നടപടി': ദുരിതാശ്വാസ വിവേചനത്തിനെതിരെ സിപിഐ