നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടും'; അഭിമന്യുവിന്റെ കൊലപാതകത്തിൽ CPM ജില്ല സെക്രട്ടറി

  'കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടും'; അഭിമന്യുവിന്റെ കൊലപാതകത്തിൽ CPM ജില്ല സെക്രട്ടറി

  അഭിമന്യുവിന്റെ സംസ്കാരം പടയണി വെട്ടത്തെ വീട്ടുവളപ്പിൽ നടന്നു. വിഷു ദിനത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

  News18 malayalam

  News18 malayalam

  • News18
  • Last Updated :
  • Share this:
  ആലപ്പുഴ: അഭിമന്യുവിന്റെ കൊലപാതകത്തിൽ ആർ എസ് എസിന് എതിരെ ആഞ്ഞടിച്ച് സി പി എം. കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടുമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ ന്യൂസ് 18നോട് പറഞ്ഞു.

  ആർ എസ് എസ് തിരുത്തിയില്ലെങ്കിൽ സി പി എം തിരുത്തുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. അതേസമയം കൊലപാതകത്തിലെ മുഖ്യപ്രതിയായ ആർ എസ് എസ് പ്രവർത്തകൻ പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങി.

  കള്ളൻമാരുടെ പിടിയിൽ നിന്ന് യജമാനത്തിയുടെ ജീവൻ രക്ഷിച്ച 'സൂപ്പ‍ർ സ്റ്റാ‍‍‍ർ', ആക്രമണകാരിയെ കടിച്ച് ഓടിച്ച് വളർത്തു നായ

  ആർ എസ് എസും സി പി എമ്മും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന വള്ളികുന്നം പടയണി വെട്ടം പ്രദേശങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. കായികമായി അക്രമിക്കാൻ വന്നാൽ പ്രതിരോധിക്കുക തന്നെ ചെയ്യും. അടിച്ചാൽ തിരിച്ചടിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

  മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു: വി മുരളീധരൻ

  അതേസമയം, അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ആർ എസ് എസ് പ്രവർത്തകനുമായ സജയ് ദത്ത് പാലാരിവട്ടം സ്‌റ്റേഷനിലെത്തി കീഴടങ്ങി.

  Abhimanyu Murder | അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി

  സജയ് ദത്തിന് പുറമെ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയ വിഷ്ണുവെന്നയാളും പൊലിസ് കസ്റ്റടിയിലാണ്. സജയ് ദത്തിനൊപ്പം നാലുപേർ കൂടി ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

  അഭിമന്യുവിന്റെ സംസ്കാരം പടയണി വെട്ടത്തെ വീട്ടുവളപ്പിൽ നടന്നു. വിഷു ദിനത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
  Published by:Joys Joy
  First published:
  )}