K Rail|സിൽവർ ലൈൻ പദ്ധതിയിലൂടെ CPM ലക്ഷ്യമിടുന്നത് പത്ത് ശതമാനം കമ്മീഷൻ; ജനാധിപത്യ ബോധം ഉണ്ടെങ്കിൽ ജനകീയ സർവേ നടത്തട്ടെ: കെ സുധാകരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം നടത്തിയ എല്ലാ പദ്ധതികളിലും കമ്മീഷൻ ആണ് ലക്ഷ്യമെന്നും സുധാകരൻ
തൃശ്ശൂർ: സിൽവർലൈൻ (K-Rail-Silverline Project)പദ്ധതിയിലൂടെ പത്ത് ശതമാനം കമ്മിഷൻ ആണ് സിപിഎം ലക്ഷ്യം വെക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K. Sudhakaran). പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം നടത്തിയ എല്ലാ പദ്ധതികളിലും കമ്മീഷൻ ആണ് ലക്ഷ്യം. ജനാധിപത്യ ബോധം ഉണ്ടെങ്കിൽ ജനകീയ സർവേ നടത്തട്ടെയെന്നും സുധാകരൻ തൃശൂരിൽ പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കണം. അതാണ് ജനാധിപത്യ ബോധമുള്ളവർ ചെയ്യേണ്ടതെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, സിൽവർലൈൻ പ്രതിഷേധം തണുപ്പിക്കാൻ ശബരിമല മോഡൽ വിശദീകരണത്തിനൊരുങ്ങുകയാണ് സിപിഎം. വീടുകൾ നഷ്ടപ്പെടുന്നവരെ പാർട്ടി നേതാക്കളും എംഎൽഎ-മാരും നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തീരുമാനം. കല്ലിടൽ വലിയ സംഘർഷങ്ങൾക്കു കാരണമാകുന്നതിനാൽ ഇതിനു പകരം മാർഗങ്ങള സർക്കാരും ആലോചിക്കുന്നുണ്ട്.
advertisement
നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണ് സിൽവർ ലെയിൻ എന്നും കല്ലിട്ടതുകൊണ്ടു മാത്രം ഭൂമി ഏറ്റെടുക്കണമില്ലെന്നും വിശദീകരിക്കും. നഷ്ടപരിഹാര പാക്കേജിന്റെ പ്രത്യേകതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമം ഉണ്ടാകും. സംസ്ഥാന നേതാക്കളും അതത് പ്രദേശങ്ങളിലെ എംഎൽഎമാരും മന്ത്രിമാരും സംഘത്തിലുണ്ടാകും.
advertisement
മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന് മനസ്സിലായാൽ പ്രതിഷേധങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയും സി പി എമ്മിനുണ്ട്. കല്ലിടലിൻറെ പേരിലുണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായവും ഇടതുമുന്നണിയൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് കല്ലിടലിനു ബദൽ മാർഗം ആലോചന.
അതിനിടയിൽ, സില്‍വര്‍ ലൈന്‍ അടയാളകല്ല് സഥാപിക്കുന്നതിനെതിരെ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഇന്നും പ്രതിഷേധങ്ങൾ ഉണ്ടായി. എറണാകുളം ചോറ്റാനിക്കരയിൽ കല്ലിടലിനെതിരെ സംഘർഷം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റി.
മലപ്പുറം തവനൂരിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്ന കാർഷിക എൻജിനീയറിങ് ക്യാമ്പസിനു പുറത്താണ് പ്രതിഷേധക്കാർ സംഘടിച്ചിരിക്കുന്നത്. ചോറ്റാനിക്കരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉണ്ടായ കോഴിക്കോട് ഇന്നും സർവേ നടപടികൾ മാറ്റിവെച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 23, 2022 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail|സിൽവർ ലൈൻ പദ്ധതിയിലൂടെ CPM ലക്ഷ്യമിടുന്നത് പത്ത് ശതമാനം കമ്മീഷൻ; ജനാധിപത്യ ബോധം ഉണ്ടെങ്കിൽ ജനകീയ സർവേ നടത്തട്ടെ: കെ സുധാകരൻ


