Madappally | സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടിവരിക 400 വീടുകൾ; മറഞ്ഞു പോകുമോ മാടപ്പള്ളി?

Last Updated:

വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. രണ്ട് പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്. ഇവരിൽ ഏറെയും ഇടത്തരം കർഷകരാണ്.

കോട്ടയം: സിൽവർലൈൻ പദ്ധതി (silverline) നടപ്പായാൽ കുടിയൊഴിപ്പിക്കപ്പെടുന്നത് മാടപ്പള്ളി (Madappally)പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശങ്ങൾ. കല്ല് ഇടാനുള്ള ശ്രമം മാടപ്പള്ളിക്കാർ സർവശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ. ചങ്ങനാശേരിക്ക് (changanassery) കിഴക്ക് കറുകച്ചാൽ റോഡിൽ 5 കിലോമീറ്റർ പിന്നിട്ടാൽ മാടപ്പള്ളി പഞ്ചായത്ത് അതിർത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നിന്ന് സിൽവർലൈൻ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്.
മാടപ്പള്ളി പഞ്ചായത്തിലെ 20 വാർഡുകളിൽ 7 വാർഡുകളിലൂടെയാണ് ഏഴര കിലോമീറ്റർ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജിൽ മാത്രം 50 സർവേ നമ്പറുകളിലെ ഭൂമിയിൽ സർവേയുണ്ട്. 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി ജെ ലാലിയും ചെയർമാൻ ബാബു കുട്ടൻചിറയും പറഞ്ഞു.
advertisement
ഗ്രാമ പ്രദേശത്തെ മൂന്നു പ്രധാന ജംഗ്ഷനുകൾ ഇല്ലാതാകും. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. രണ്ട് പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്. ഇവരിൽ ഏറെയും ഇടത്തരം കർഷകരാണ്.
advertisement
പഞ്ചായത്തിലെ രണ്ട് പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും. കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്. മറ്റേതിന്റെ ഒരു ഭാഗത്തു കൂടിയും. ഓരോ കോളനിയിലും 100 പേർ താമസിക്കുന്നുണ്ട്.
Also read- 'കേരളത്തിലെ ഏറ്റവും വിവരമുള്ള നേതാവ്; അദ്ദേഹത്തിന്റെ വാക്കുൾക്ക് വലിയ വിലയാണ്'; ഇ പി ജയരാജന് മറുപടിയുമായി സതീശൻ
രണ്ടു സെന്റ് മുതൽ രണ്ടേക്കർ വരെ സ്ഥലം നഷ്ടപ്പെടുന്നവർ ഗ്രാമത്തിലുണ്ട്. കൂടുതൽ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പാത പോകുന്നത്. ഫലത്തിൽ ഇവരുടെ ഭൂമിയുടെ വില ഇടിയും. കാര്യമായ നഷ്ടപരിഹാരവും ഇല്ല.
advertisement
സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർക്കു തന്റെ വീട് വിൽക്കാൻ തയാറാണെന്ന് പഞ്ചായത്തിലെ മാമ്മൂട് സ്വദേശി കോണമുടയ്ക്കൽ മനോജ് വർക്കി സമൂഹ മാധ്യമത്തിലിട്ട കുറിപ്പ് ചർച്ചയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madappally | സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടിവരിക 400 വീടുകൾ; മറഞ്ഞു പോകുമോ മാടപ്പള്ളി?
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement