'മിഥിലാജ് CPM പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി; കൊലപാതകത്തിന് പിന്നിൽ CPM ചേരിപ്പോര്'; ആരോപണവുമായി കോണ്‍ഗ്രസ്

Last Updated:

എ.എ. റഹീമും ഡി.കെ.മുരളിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സംഭവിച്ചതാണ് കൊലപാതകമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്. ഡിവൈഎഫ്ഐ നേതാവ് സ‍ഞ്ജയനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്നും മറ്റൊരു സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വെഞ്ഞാറമൂട് കൊലപാതകം സിപിഎം ചേരിപ്പോരിൽ നിന്ന് ഉണ്ടായതാണ്. സംഭവത്തിൽ ഉൾപ്പെടാത്തവരുടെ പേര് വരെ എഫ്ഐആറിൽ ചേർത്ത് കേസ് അട്ടിമറിക്കാൻ നോക്കുകയാണെന്നും എം എം ഹസന്റെ നേതൃത്വത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.
Also Read- സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും
സിസിടിവി ദൃശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പാലോട് രവിയും ശബരീനാഥനും അടക്കമുള്ളവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
advertisement
Also Read- സ്മാരകം തകര്‍ത്ത കേസില്‍ പിടിയിലായത് DYFI പ്രവര്‍ത്തകര്‍; പൊലീസിനെതിരെ യൂത്ത് ലീഗ്
എ.എ. റഹീമും ഡി.കെ.മുരളിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സംഭവിച്ചതാണ് കൊലപാതകമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. 2019 ൽ ഡി.കെ.മുരളിയുടെ മകനെ സിപിഎമ്മുകാർ വേങ്കമല ക്ഷേത്രത്തിനുസമീപം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സിപിഎം പ്രവർത്തകൻ ഫൈസലിനു നേരെ ഉണ്ടായ വധശ്രമവും പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നായിരുന്നു.
റഹിമിന്റെ വിശ്വസ്തനും ഡിവൈഎഫ്ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്, സി പി എം പ്രവർത്തകൻ ഷറഫുദ്ദീനെ വധിക്കാൻ ശ്രമിച്ച കേസിലും മിഥിലാജ് പ്രയാണ്. കൊലപാതകത്തിൽ പങ്കെടുത്ത പലരും ഇപ്പോഴും റഹിമിന്റെ സംരക്ഷണയിൽ ഒളിവിൽ കഴിയുന്നു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർഥ പ്രതികളെ കണ്ടെത്താനാവില്ല.
advertisement
Also Read- രമ്യാ ഹരിദാസ് എം പിയെ SFI പ്രവര്‍ത്തകര്‍ തടഞ്ഞു; കാറില്‍ കരിങ്കൊടി കെട്ടി
ഷഹീന്‍, അപ്പൂസ് എന്നീ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കേസിലെ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേ സമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി സജീവന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണോ എന്നറിയില്ലെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മിഥിലാജ് CPM പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി; കൊലപാതകത്തിന് പിന്നിൽ CPM ചേരിപ്പോര്'; ആരോപണവുമായി കോണ്‍ഗ്രസ്
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement