പി.കെ ശശി വിഷയത്തിൽ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പാർട്ടി കമ്മീഷൻ
Last Updated:
തിരുവനന്തപുരം: പി.കെ ശശി എംഎല്‍എക്കെതിരായ പാര്‍ട്ടി നടപടിയുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പരാതിക്കരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി കമ്മീഷന്റെ കണ്ടത്തൽ. പരാതിക്കാരിയോട് പി.കെ ശശി അപമര്യാദയായി പെരുമാറി. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും വ്യക്തമായി. പി കെ ശശി നൽകിയ വിശദീകരണവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുന്നു. ശശിയുടെ വിശദീകരണത്തിന് ശേഷമായിരിക്കും നടപടി പാർട്ടി പ്രഖ്യാപിക്കുക. എന്നാൽ പാർട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് പി കെ ശശി ന്യൂസ് 18നോട് പ്രതികരിച്ചു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡിവൈഎഫ് വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ ശശിക്കും ജില്ലാ നേതൃത്വത്തിലുള്ള മറ്റു ചിലർക്കുമെതിരെ നടപടി ശുപാര്‍ശയുണ്ടെന്നാണ് സൂചന. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന പികെ ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും.
പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ടായിരുന്നു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍. ശശിക്കും രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങൾക്കും എതിരെ നടപടി ശുപാര്‍ശയുള്ള റിപ്പോര്‍ട്ടാണ് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണനക്കെടുത്തത്. പികെ ശശി പാര്‍ട്ടി ജാഥയുടെ ക്യാപ്റ്റനായതുകൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ജാഥ സമാപിച്ച സഹാചര്യത്തിലാണ് സംസ്ഥാനകമ്മിറ്റി വിഷയം പരിഗണിച്ച് നടപടിയെടുക്കുന്നത്.
advertisement
എന്നാല്‍ പി.കെ ശശിക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് തന്നെയാണ് സൂചന. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത. നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ ശശി വിഷയത്തിൽ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പാർട്ടി കമ്മീഷൻ