നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം വെട്ടിക്കവലയിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പാർട്ടി ഓഫീസുകൾ തകർത്തു

  കൊല്ലം വെട്ടിക്കവലയിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പാർട്ടി ഓഫീസുകൾ തകർത്തു

  കഴിഞ്ഞദിവസം കോക്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൻറെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിനെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   കൊല്ലം: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കോക്കാട് സിപിഎം-കോൺഗ്രസ് സംഘർഷം. ഇരു വിഭാഗങ്ങളുടെയും പാർട്ടി ഓഫീസുകൾ തകർത്തു. കഴിഞ്ഞദിവസം കോക്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൻറെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിനെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും പോലീസിൻറെ സാന്നിധ്യത്തിൽ എംഎൽഎയുടെ പി എ പ്രദീപിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തിരുന്നു.

   പരിപാടിയിൽ നിന്നും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആയിരുന്നു കരിങ്കൊടി കാണിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്‍റെ തുടർച്ചയാണ് ഇന്ന് പാർട്ടി ഓഫീസുകൾ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഎം പാർട്ടി ഓഫീസ് ആക്രമിക്കുകയായിരുന്നു എന്നാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയുന്നത്.

   Also Read- 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി

   എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധപ്രകടനം നടക്കുന്ന സമയത്ത് സിപിഎം പ്രവർത്തകർ കോൺഗ്രസിൻറെ പാർട്ടി ഓഫീസിലേക്ക് ഇരച്ചു കയറുകയും പാർട്ടി ഓഫീസ് തല്ലിത്തകർക്കുകയും ആയിരുന്നുവെന്നാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.

   സംഘർഷ സാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് പുനലൂർ ഡിവൈഎസ്പി കുന്നിക്കോട് സിഐ പുനലൂർ സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
   Published by:Anuraj GR
   First published:
   )}