'ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ല; ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്'; സിപിഎം നേതാവ് എം.വി. ജയരാജന്‍

Last Updated:

ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും വേണ്ടിവന്നാൽ കാപ്പ അടക്കം ചുമത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ തള്ളിയ ജയരാജൻ മാപ്പുസാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കൊല നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആകാശ് തില്ലങ്കേരിയ്ക്കെതിരെ കേസെടുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവാണെന്നും ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും ജയരാജന്‍ പറഞ്ഞു. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും വേണ്ടിവന്നാൽ കാപ്പ അടക്കം ചുമത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. വിവാദത്തിന് പിന്നാലെ സരീഷ് പൂമരം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
advertisement
”പ്രതിഫലം അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരിന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ്‌ വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കണ്ടി വന്നത്”- ആകാശ് തില്ലങ്കേരി കുറിച്ചിരുന്നു,
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ല; ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്'; സിപിഎം നേതാവ് എം.വി. ജയരാജന്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement