'ജാവദേക്കറെ കണ്ടിരുന്നു' നടക്കുന്നത് ആസൂത്രിത ഗൂഢാലോചന; ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം തള്ളി ഇ.പി ജയരാജന്‍
- Published by:Arun krishna
- news18-malayalam
Last Updated:
തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദക്കര്‍ കണ്ടുവെന്നും വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു.
ബിജെപിയിലേക്ക് പോകാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തളളി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ചേർന്ന് തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ഇ.പി ജയരാജന്‍ ശരിവെച്ചു. തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദക്കര്‍ കണ്ടുവെന്നും വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു.
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇ.പി ജയരാജനേയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ഇടതുപക്ഷത്തിന്റെ സഹായമുണ്ടെങ്കിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
advertisement
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ ആരോപണത്തിന് പിന്നാലെയായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ഇക്കാര്യം പറഞ്ഞത്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചർച്ച. ഇ പി ജയരാജന് പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്ന തോന്നലുണ്ടായെന്നും ബിജെപി കേന്ദ്ര നേതൃത്വവുമായി ഇ പി ചർച്ച നടത്തിയെന്നും കെ.സുധാകരൻ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
April 26, 2024 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജാവദേക്കറെ കണ്ടിരുന്നു' നടക്കുന്നത് ആസൂത്രിത ഗൂഢാലോചന; ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം തള്ളി ഇ.പി ജയരാജന്