പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് എം വി ഗോവിന്ദൻ

Last Updated:

യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു

എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം തിരഞ്ഞെടുപ്പിന് തയ്യാറാണ്. ഒരു വേവലാതിയുമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണ്. യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് അവരും പറഞ്ഞല്ലോ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തൽ ഉൾപ്പെടെ ആയിക്കോട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഇത്ര വേഗത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുതുപ്പള്ളി നിയോജകമണ്ഡലം രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അടിത്തട്ടിൽ ഉൾപ്പെടെ ഒരുക്കങ്ങൾ നടക്കുന്നു. പുതുപ്പള്ളിയിൽ എട്ട് പഞ്ചായത്തുകളിൽ ആറും ഭരിക്കുന്നത് എൽഡിഎഫാണ്. ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സി.പി.എം സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ കടക്കും. ഈ മാസം 11ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ.എം രാധാകൃഷ്ണൻ എന്നിവരെയാണ് പരിഗണിക്കുന്നത്. മണ്ഡലത്തിന്‍റെ ചുമതല വി.എൻ. വാസവനും കെ.കെ.ജയചന്ദ്രനും നൽകി. പഞ്ചായത്ത് തലത്തിൽ നേതാക്കൾക്ക് നേരത്തെ ചുമതല നൽകിയിരുന്നു.
advertisement
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും ഇന്നുതന്നെ നിലവിൽ വന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് എം വി ഗോവിന്ദൻ
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement