• HOME
 • »
 • NEWS
 • »
 • kerala
 • »
 • വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്: CPM നേതാവ് സക്കീര്‍ ഹുസൈനടക്കമുള്ള പ്രതികളെ വെറുതെവിട്ടു

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്: CPM നേതാവ് സക്കീര്‍ ഹുസൈനടക്കമുള്ള പ്രതികളെ വെറുതെവിട്ടു

പ്രതികള്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

സക്കീർ ഹുസൈൻ

സക്കീർ ഹുസൈൻ

 • Share this:
  കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍, രണ്ടാംപ്രതി കറുകപ്പള്ളി സിദ്ധിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി ഷീലാ തോമസ് എന്നിവരെയാണ് എറണാകുള്ള ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുത വിട്ടത്.

  പ്രതികള്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. കേസ് തെളിയ്ക്കുന്നതില്‍ പ്രോസ്‌ക്യൂഷനും പരാജയപ്പെട്ടു. മുഖ്യസാക്ഷിയടക്കം കേസില്‍ നേരത്തെ കൂറുമാറുകയും ചെയ്തിരുന്നു.

  2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ ഷീലാ തോമസിനുമായി സക്കീര്‍ ഹുസൈന് വ്യാപാര പങ്കാളിത്തമുണ്ടായിരുന്നു. പിന്നീട് പങ്കാളിത്തം വിട്ട് സക്കീര്‍ ഹുസൈന്‍ സ്വന്തം നിലയില്‍ വ്യവസായം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് യുവ വ്യവസായി ജൂബി പൗലോസുമായി ഷീല തോമസിന് ചില തര്‍ക്കങ്ങളുണ്ടായത്. ഇത് പരിഹരിയ്ക്കാനെന്ന പേരില്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കേസ്. സിപിഎം ഓഫീസിലടക്കം എത്തിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.

  കേസിലെ മൂന്നു പ്രതികളെ പരാതിയ്ക്ക് പിന്നാലെ പിടിച്ചെങ്കിലും സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോയി. സക്കീര്‍ ഹൂസൈനെ തേടി പോലീസ് പാര്‍ട്ടി ഓഫീസ് വളഞ്ഞതടക്കമുള്ള കാര്യങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഒളിവില്‍ പോയ സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാക സക്കീര്‍ ഹുസൈന്‍ കീഴടങ്ങുകയായിരുന്നു.
  Also Read-കഴുത്തിൽ കത്തിവെച്ച് ലൈംഗികാതിക്രമം; മോഷണക്കാലം യൂട്യൂബിൽ വെളിപ്പെടുത്തിയ തസ്കരൻ മണിയൻപിള്ളയ്ക്കെതിരെ കേസ്

  സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായതോടെ വ്യാവസായ-റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരായി സി.പി.എം നേതാക്കള്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നതില്‍ പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകളുമുയര്‍ന്നു. തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സക്കീര്‍ ഹുസൈന്‍ ഈ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു.

  Also Read-1000 രൂപക്ക് മലപ്പുറത്ത് നിന്ന് മൂന്നാർ പോയി വരാം; KSRTC യുടെ മലപ്പുറം-മൂന്നാർ ആദ്യ യാത്ര ശനിയാഴ്ച

  സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയതായി പാര്‍ട്ടി ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടു ചെയ്തിരുന്നു. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ നാലു വീടുകള്‍ വാങ്ങി, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തി തുടങ്ങിയവയായിരുന്നു പാര്‍ട്ടി നിയോഗിച്ച കമ്മിറ്റിയുടെ പ്രധാന കണ്ടെത്തലുകള്‍.

  നാലുവീടുകള്‍ക്കുള്ള പണം അഴിമിതിയിലൂടെയാണ് കണ്ടെത്തിയതെന്നായിരുന്നു സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്ന പരാതി. എന്നാല്‍ രണ്ടു വീടുകളാണ് തനിയ്ക്കുള്ളതെന്ന് സക്കീര്‍ ഹുസൈന്‍ വിശദീകരിച്ചു. ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ളതുകൊണ്ട് നികുതി ഒഴിവാക്കാന്‍ വായ്പയെടുത്ത് രണ്ടാമത്തെ വീടു വാങ്ങുകയെയാരുന്നുവെന്നും പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

  വ്യവസായിയെ തട്ടിക്കൊണ്ടുപോയതിനപ്പുറം പ്രളയഫണ്ട് തട്ടിപ്പ്, സ്ഥലം എസ്.ഐ.എ ഭീഷണിപ്പെടുത്തല്‍, ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തത് തടഞ്ഞ പോലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് സക്കീര്‍ ഹുസൈനെതിരെ ഉയര്‍ന്നത്. വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും പിന്നീട് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു.

  അനധികൃത സ്വത്തു സമ്പാദന കേസിലും പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.ശിക്ഷാ കാലവധി അവസാനിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന സക്കീര്‍ ഹുസൈന്റെ അപേക്ഷ മാനിച്ചായിരുന്നു നടപടി.
  Published by:Naseeba TC
  First published: