തിരുവനന്തപുരം: ഇരട്ടവോട്ടുള്ള നാലുലക്ഷം പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തിയതിൽ ഡാറ്റാ ചോർച്ച ആരോപിച്ച് സി.പി.എം. വോട്ടർമാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത് സിംഗപ്പുര്‍ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസില്‍നിന്നാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ട്. വ്യക്തികളുടെ അനുമതിയോടെയല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്നും എം.എ. ബേബി ആരോപിച്ചു.
ഇരട്ട വോട്ട് ആരോപണത്തിനു പിന്നാലെ ബാധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്‍ട്വിന്‍സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ യു.ഡി.എഫ്. പുറത്തുവിട്ടത്. ഓരോ നിയമസഭ മണ്ഡലങ്ങളും തിരിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവരുടെ വിവരങ്ങളാണ് വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Also Read
'ഓപ്പറേഷന് ട്വിന്‍സ്'; 4.34 ലക്ഷം ഇരട്ട വോട്ടുകളുടെ വിവരവുമായി Operation Twins
38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.
Also Read
ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി; കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ചു
നിയോജക മണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെപേര്, ബൂത്തിലെ വോട്ടര്‍മാരുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവയോടൊപ്പം അതേ വോട്ടര്‍മാര്‍ക്ക് മറ്റു ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ അഡ്രസ്, അതേ വോട്ടര്‍ക്ക് തൊട്ടടുത്ത നിയോജക മണ്ഡലത്തില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അഡ്രസ് എന്നിവയുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
Also Read
മഷി മായ്ക്കാൻ രാസവസ്തു വിതരണം ചെയ്തെന്ന് ചെന്നിത്തല; ഇരട്ട വോട്ടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐസിസി
Also Read
'ഇരട്ടവോട്ട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു, വിവരങ്ങള്‍ നാളെ പുറത്തുവിടും': രമേശ് ചെന്നിത്തല
വെബ്‌സൈറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുരപ്പ അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
Kerala Assembly Election, Kerala Assembly Election 2021, Double Vote, Bogus Vote, UDF, LDF, Ramesh Chennithala, Election Commission, MA Baby, CPM
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.