തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കേന്ദ്ര നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പിന് ശേഷം വിരലില്‍ പതിക്കുന്ന മഷി മായ്ക്കാനായി സി.പി.എം രാസവസ്തു വിതരണം ചെയ്യുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വോട്ടർ പട്ടികയിൽ ക്രമക്കേടിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചത്.
മൂന്ന് തലത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എഐസിസി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി വെർച്വൽ കൂടിക്കാവ്ച നടത്തിയാണ് പരാതി ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും പരാതി നല്‍കി. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും പരാതി നല്‍കും.
കേരളത്തിലെ ഇലക്ഷൻ ഓഫീസർ എൽ ഡി എഫിന് വേണ്ടി പ്രവർത്തിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. ഇടത് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കുകയാണ്. ഒന്നിൽ കൂടുതൽ പേരുള്ളവർക്കെതിരെ കേസെടുക്കണം. വിഷയങ്ങൾ പരിഗണിക്കാമെന്ന് കമ്മിഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പിന് ശേഷം കൈയ്യില്‍ തേക്കുന്ന മഷി മയിക്കാന്‍ രാസവസ്തുക്കളുടെ അടക്കം വിതരണം നടക്കുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.ഇതിന് വ്യക്തമായ തെളിവുണ്ടോ എന്ന ചോദ്യത്തിന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചുവെച്ചും ഇക്കാര്യത്തില്‍ കമ്മീഷന്റെ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഴക്കടല്‍ വിവാദത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാണോ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണം. മേഴ്സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താകുമെന്നും ചെന്നിത്തല എറണാകുളത്ത് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി; തിങ്കളാഴ്ച നിലപാട് അറിയിക്കണം
കൊച്ചി: ഇരട്ടവോട്ട് റദ്ദാക്കണണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read- പോക്സോ കേസ് പ്രതി അറസ്റ്റ് ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കഴുത്ത് മുറിച്ച യുവാവ് ആശുപത്രിയിൽ
ഇരട്ടവോട്ടുകളുള്ള സമ്മതിദായകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ഇരട്ടവോട്ട് നീക്കം ചെയ്യുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്ന് കമ്മീഷന്‍ മറുപടി നല്‍കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്റ്റിന്റെ അഭാവത്തില്‍ ജസ്റ്റിസ് രവികുമാറാണ് ഹര്‍ജി പരിഗണിച്ചത്.
Also Read- മുംബൈ കോവിഡ് 19 ആശുപത്രിയിൽ തീപിടുത്തം; 2 മരണം തീപിടുത്തം മൂലമല്ലെന്ന് അധികൃതർ
സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ബൂത്ത് ലെവല്‍ സ്ക്രൂട്ടിനി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥര്‍ സംഘടിതമായി ചെയ്ത പ്രവൃത്തിയാണ്. അതിനാല്‍ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.
Also Read-'സാരി മാന്യതയുടെ പ്രതീകം': 'കാലുകൾ' പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ്
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്നം അതീവ ഗുരുതരമാണെന്ന് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് 5 വോട്ടുകൾ വരെ ഉണ്ടാക്കിയിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ കേസ് കേൾക്കണമെന്നും ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടു. ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നൽകിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Also Read- പ്രചാരണത്തിനിടെ വീണ്ടും സംഘര്‍ഷം; പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് പി സി ജോര്‍ജ്
അതേ സമയം ഇരട്ട വോട്ട് വിവാദത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഈ മാസം 30 ന് മുൻപ് കളക്ടർമാരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.