ആരോഗ്യ വകുപ്പ് ഡയറക്ടറായി വിരമിച്ച ജമീലയ്ക്ക് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് എതിർ വിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും അവരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ജമീലയെ ഒഴിവാക്കാൻ ജില്ലാ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപെട്ടത്.
ജമീലയ്ക്കു പകരം ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദ് സ്ഥാനാര്‍ഥിയാകും. നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേരും നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിച്ചേക്കും.
ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍ ആരോപിച്ചിരുന്നു.
'ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.'- ബാലന്‍ പറഞ്ഞു.
Also Read 'എനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികള്‍'; എ.കെ.ബാലന്
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ തുടർന്നാണ് സേവ് കമ്മ്യൂണിസം എന്ന പേരിൽ പോസ്റ്റർ പതിപ്പിച്ചത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും'- എന്നാണ് പോസ്റ്ററിൽ പറയുന്നത്. അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു.
മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ഷൊർണൂരിൽ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിരുന്നു.
PK Jameela , Tharoor, AK Balan, CPM Palakkad, Assembly ELection 2021