Assembly Election 2021 | 'മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിക്കും'; മന്ത്രി എ.കെ ബാലനെതിരെ പടയൊരുക്കം

Last Updated:

സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിട്ടുള്ളത്.

പാലക്കാട്:  മന്ത്രി എ.കെ ബാലനെതിരെ ജില്ലയിൽ പടയൊരുക്കം. ഭാര്യ ഡോ. പി.കെ ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.  എ.കെ ബാലനെതിരെ സേവ് കമ്മ്യൂണിസം എന്ന പേരിൽ വ്യാപകമായി പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ ഒട്ടിച്ചിട്ടുള്ളത്.  'പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും'- എന്നാണ് പോസ്റ്ററിൽ പ‌റയുന്നത്.  അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ഷൊർണൂരിൽ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിട്ടുള്ളത്.
advertisement
കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. തരൂരിൽ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം ശക്തമാണ്.
പട്ടികജാതി ക്ഷേമ സമിതി നേതാക്കളെ അവഗണിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഷൊർണൂരിൽ പി കെ ശശിയ്ക്ക് പകരം സി.കെ രാജേന്ദ്രൻ്റെ പേരാണ് ആദ്യം ഉയർന്നതെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മമ്മിക്കുട്ടിയെയാണ് പരിഗണിച്ചത്.  ഒറ്റപ്പാാലത്ത് പി ഉണ്ണിയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പ്രേംംകുമാറിൻ്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ മുൻ നേതാവ് ജയദേവനെ പരിഗണിയ്ക്കാക്കാത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
advertisement
സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക, റിപ്പോർട്ട് ചെയ്യാൻ ഇന്നു ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് - ജില്ലാ കമ്മറ്റി യോഗങ്ങളിൽ അംഗങ്ങൾ എതിർപ്പുന്നയിച്ചേക്കും.
AK Balan, Palakkad, Tharoor, PK Jameela, CPM, Assembly Election 2021, LDF
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | 'മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിക്കും'; മന്ത്രി എ.കെ ബാലനെതിരെ പടയൊരുക്കം
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement