പാലക്കാട്: തനിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗ ശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാമെന്നും ബാലന്‍ പ്രതികരിച്ചു.
'ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.'- ബാലന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ തുടർന്നാണ് സേവ് കമ്മ്യൂണിസം എന്ന പേരിൽ പോസ്റ്റർ പതിപ്പിച്ചത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും'- എന്നാണ് പോസ്റ്ററിൽ പറയുന്നത്. അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.
മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ഷൊർണൂരിൽ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിട്ടുള്ളത്.

Also Read പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതികരണം നടത്തി; സി.പി.എം ബ്രാഞ്ച് അംഗത്തെ പുറത്താക്കി
കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. തരൂരിൽ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം ശക്തമാണ്.
Also Read രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ
പട്ടികജാതി ക്ഷേമ സമിതി നേതാക്കളെ അവഗണിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഷൊർണൂരിൽ പി കെ ശശിയ്ക്ക് പകരം സി.കെ രാജേന്ദ്രൻ്റെ പേരാണ് ആദ്യം ഉയർന്നതെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മമ്മിക്കുട്ടിയെയാണ് പരിഗണിച്ചത്. ഒറ്റപ്പാാലത്ത് പി ഉണ്ണിയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പ്രേംംകുമാറിൻ്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ മുൻ നേതാവ് ജയദേവനെ പരിഗണിയ്ക്കാക്കാത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
AK Balan, Palakkad, Tharoor, PK Jameela, CPM, Assembly Election 2021, LDF