നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KP അനില്‍കുമാറും PS പ്രശാന്തും നിരീക്ഷണത്തില്‍; CPM ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ നല്‍കില്ല

  KP അനില്‍കുമാറും PS പ്രശാന്തും നിരീക്ഷണത്തില്‍; CPM ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ നല്‍കില്ല

  മറ്റു പാർട്ടികളിൽ നിന്ന് വരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകണമെങ്കിൽ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: കെ പി അനിൽകുമാറിനും പി എസ് പ്രശാന്തിനും ഉടൻ പാർട്ടി അംഗത്വമോ ഭാരവാഹിത്വമോ സിപിഎം നൽകില്ല. ഇവരുൾപ്പെടെയുള്ള നേതാക്കളെയും സിപിഎമ്മിനെ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് തീരുമാനം.മറ്റു പാർട്ടികളിൽ നിന്ന് വരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകണമെങ്കിൽ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം.

  കോൺഗ്രസ് വിട്ട്  സിപിഎമ്മിലേക്ക് എത്തിയവർക്ക് കുറച്ചുനാൾ നിരീക്ഷണ കാലമായിരിക്കും. ഇവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകാൻ സിപിഎം ഭരണഘടനയനുസരിച്ച് കഴിയില്ല അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം.

  കെ പി അനിൽകുമാറിനും പി എസ് പ്രശാന്തിനും സി പി എം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും എന്നർഥം.  ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും നൽകില്ല. അത്തരം പദവികളിൽ താത്പര്യമില്ലെന്ന് ഇരു നേതാക്കളും സി പി എമ്മിനെ അറിയിച്ചിട്ടുമുണ്ട്.

  സംഘടനാ പ്രവർത്തനത്തിൽ സഹകരിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. അതു പരിഗണിച്ച് സി ഐ ടി യു വിലോ മറ്റു ബഹുജന സംഘടനകളിലോ ഇവർക്ക് ഭാരവാഹിത്വം നൽകും. അതിനു ശേഷം പ്രവർത്തനം വിലയിരുത്തിയാകും പാർട്ടി പ്രവേശനം.

  Also Read-അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച, സോണിയയെ മദാമ്മയെന്ന് വിളിച്ച, ആന്റണിയെ മുക്കാലിയില്‍ അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ അച്ചടക്കം പഠിപ്പിക്കുന്നത്?

  അസംതൃപ്തരായ കൂടുതൽ കോൺഗ്രസ് നേതാക്കൾ വൈകാതെ പാർട്ടിയിലേക്കു വരുമെന്നും സി പി എം വിലയിരുത്തുന്നു. ആരേയും സി പി എം വലവീശി പിടിക്കില്ല. എന്നാൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്,സി പി എമ്മിനെ അംഗീകരിച്ച് വരുന്നവരെ സ്വീകരിക്കും. നേരത്തേ കോൺഗ്രസ് വിട്ട പത്തനംതിട്ട ഡിസിസി മുൻ  പ്രസിഡൻ്റ് ഫീലിപ്പോസ് തോമസിനെയും ഇതേ രീതിയിലാണ് സി പി എം ഉൾക്കൊണ്ടത്.
  Published by:Jayesh Krishnan
  First published:
  )}