പി.വി.അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
Last Updated:
കൊച്ചി : പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പി വി അന്‍വർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. മലപ്പുറം സ്വദേശിയായ
സലിം നൽകിയ പരാതിയിലാണ് നടപടി.
മംഗലാപുരത്തെ പാറമട കമ്പനിയിൽ വ്യാപാര പങ്കാളിയാക്കാമെന്ന വാഗ്ദാനം നൽകിയായിരുന്നു പണം വാങ്ങിയത്. എന്നാൽ സലിം നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു.ഇത് നൽകാതെ വന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ മഞ്ചേരി പൊലീസിന്റെ അന്വേഷണം മന്ദഗതിയിൽ ആയതിനെ തുടർന്ന് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
പരാതിയിൽ കോടതി ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്നാൽ അന്‍വർ എംഎൽഎ പുനഃപരിശോധന ഹർജി നൽകി. ഈ ഹർജി ഇന്ന് തള്ളിയ കോടതി പുനഃപരിശോധനയുടെ ആവശ്യമില്ലെന്നറിയിച്ചാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കോടതി മേൽനോട്ടത്തിൽ തന്നെയാകും അന്വേഷണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2018 12:19 PM IST