ഡ്രൈവറെ മർദിച്ച കേസ്: DGP സുധേഷ് കുമാറിന്റെ മകൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയേക്കും

Last Updated:

തുടര്‍നടപടികള്‍ ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു.

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയേക്കും. തുടര്‍നടപടികള്‍ ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയേക്കും. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
മൂന്നുവര്‍ഷം മുമ്പാണ് ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നീട് ഇത് വലിയ വിവാദമായി. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
advertisement
പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ സുധേഷ് കുമാറിന്റെ മകൾ പരസ്യമായി കൈയേറ്റം ചെയ്തുവെന്നാണ് കേസ്. ഇതിനെതിരേ സുധേഷ് കുമാറിന്റെ മകളും പരാതി നൽകിയിരുന്നു. സുധേഷ് കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം നൽകാമെന്നും എതിർ പരാതിയിൽ കഴിമ്പില്ലെന്നുമാണ് കേസ് അന്വേഷണം നടത്തിയ എസ് പി പ്രകാശൻ കാണി വസ്തുതാറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
ഇതിൽ അനുയോജ്യ നടപടി സ്വീകരിക്കാൻ പൊലീസ് മേധാവി നിർദേശിച്ചു. തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഇതിനിടെയാണ് വിവാദം വീണ്ടും തലപൊക്കിയിരിക്കുന്നത്.
advertisement

യുവാവിനെ പട്ടാപ്പകല്‍ ഇരുപതംഗ സംഘം വെട്ടിക്കൊന്നു

കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.
advertisement
ഇരുപതോളം പേർ വരുന്ന സംഘമാണ് കൊലപാതകം നടത്തിയത്. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പൊലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്സാക്ഷി. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക്വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡ്രൈവറെ മർദിച്ച കേസ്: DGP സുധേഷ് കുമാറിന്റെ മകൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയേക്കും
Next Article
advertisement
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
  • 20കാരനായ മകൻ ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ അമ്മയെ കൊലപ്പെടുത്തി.

  • മോഷണത്തിനിടെ അമ്മ പിടികൂടിയതിനെ തുടർന്ന് 20കാരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  • പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കണ്ടെത്തി, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു.

View All
advertisement