മതത്തിന്റെ പേരില്‍ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് (Mansiya) ഐക്യദാർഢ്യവുമായി നർത്തകി ദേവിക സജീവൻ (Devika Sajeevan). കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനം ഉപേക്ഷിച്ചുകൊണ്ടാണ് ദേവിക മന്‍സിയക്ക് ഐക്യദാർഢ്യവുമായി എത്തിയത്. ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.
Also Read- 'ഇരുണ്ട കാലത്തേക്ക് മടക്കമില്ല'; മൻസിയയ്ക്ക് വേദിയൊരുക്കുമെന്ന് DYFIനോട്ടീസില്‍ പേര് അച്ചടിച്ച് വന്നതിന് ശേഷം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നര്‍ത്തകി മന്‍സിയ വിപിക്ക് അവസരം നിഷേധിക്കുകയായിരുന്നു. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിവാഹം ചെയ്തത് ഹിന്ദുവിനെയാണെന്ന് മനസിലാക്കി മതം മാറിയിരുന്നെങ്കിൽ അവസരം നിഷേധിക്കില്ലായിരുന്നുവെന്നും ക്ഷേത്രഭാരവാഹികൾ മൻസിയയോട് പറഞ്ഞിരുന്നു.
മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നല്‍കിയിരിക്കുന്ന വിശദീകരണം.
Also Read- മതത്തിന്റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് സംസ്‌കാരവിരുദ്ധം: തപസ്യ കലാസാഹിത്യ വേദിഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്റെ പ്രതികരണം. പരിപാടിക്കായി കരാർ ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്.
Also Read- നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കിനിലനില്ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നുമായിരുന്നു ക്ഷേത്രഭാരവാഹിയുടെ പ്രതികരണം. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചയ്ക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്.
സംഭവത്തിനെതിരെ കലാ സംസ്കാരിക രംഗത്തെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. പരിപാടി വിലക്കിയത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞിരുന്നു.മതത്തിന്റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് ഹൈന്ദവസംസ്‌കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിരാണെന്ന് തപസ്യ കലാസാഹിത്യ വേദിയും പ്രതികരിച്ചിരുന്നു.
'അവർ മതഭ്രാന്തൻമാരായ താലിബാനിസ്റ്റുകൾ'; മൻസിയയെ പിന്തുണച്ച് BJP വക്താവ്
കൂടൽ മാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽനിന്ന് മതത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ട ഭരതനാട്യം നർത്തകി മൻസിയയെ (Mansiya) പിന്തുണച്ച് ബിജെപി (BJP) നേതാവ് സന്ദീപ് വചസ്പതി (Sandeep Vachaspathy). കലയിൽ മതം കാണുന്നവർ ആരായാലും അവർ മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകളാണെന്ന് സന്ദീപ് ഫേസ്ബുക്കില്‍ (Facebook) കുറിച്ചു. മൻസിയക്ക് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അധികൃതർ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സനാതന ധർമ്മ വിശ്വാസികളായ ഒരാൾക്കും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണ് ഇതെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ എഴുതി. 'കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മൻസിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നു. അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് മറ്റൊരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ ചാടി വീഴുന്ന കേരളത്തിലെ മതേതര പുരോഗമനവാദികൾ ഒന്നും ഇതേപ്പറ്റി അറിഞ്ഞിട്ടേയില്ല. കാരണം കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയുടെയും നിർദ്ദേശത്തെ തുടർന്നോ ആഗ്രഹമനുസരിച്ചോ അല്ല ക്ഷേത്ര ഭാരവാഹികൾ ഇത്തരമൊരു തീരുമാനം എടുത്തത്'- സന്ദീപ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.