മന്ത്രി ജലീലിനൊപ്പം വേദി പങ്കിട്ടു; കോൺഗ്രസ് നേതാവിനോട് വിശദീകരണം തേടി

Last Updated:
മലപ്പുറം: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. പ്രതിഷേധങ്ങൾക്കിടെ പുതിയ വിവാദം. ഡി.സി.സി. ജന.സെക്രട്ടറി പി.സി.എ നൂർ മന്ത്രി ജലീലിനൊപ്പം പൊതു പരിപാടിയിൽ പങ്കെടുത്തതാണ് വിവാദമായത്. ഇതേതുടർന്ന് ഡി.സി.സി പ്രസിഡന്‍റ് നൂറിനോട് വിശദീകരണം തേടി.
മന്ത്രി ജലീൽ പങ്കെടുക്കുന്ന ചടങ്ങുകള്‍ യു.ഡി.എഫ്. ബഹിഷ്കരിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വലിയകുന്ന് കൊടുമുടിയില്‍  വീടിന്‍റെ താക്കോല്‍ദാന ചടങ്ങില്‍ മന്ത്രിക്കൊപ്പം വേദി പങ്കിട്ട യു.ഡി.എഫ് നേതാക്കള്‍ പ്രതിരോധത്തിലായി. ഇതേചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ റോഡില്‍ വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയും കാണിച്ചിരുന്നു. ചടങ്ങിന് ശേഷം മന്ത്രിയുടെ വാഹനത്തില്‍ കയറിയ ഡി.സി.സി ജന.സെക്രട്ടറി പി.സി.എ നൂറിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് യു.ഡി.എഫ്. പ്രവര്‍ത്തകർ രംഗത്തെത്തി. സംഭവം വിവാദമായതോടെ ഡി.സി.സി ജന.സെക്രട്ടറി പി.സി.എ നൂറിനോട് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മറ്റി വിശദീകരണം തേടിയിരിക്കുകയാണ്.പി.സി.എ നൂറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജലീലിനൊപ്പം വേദി പങ്കിട്ടു; കോൺഗ്രസ് നേതാവിനോട് വിശദീകരണം തേടി
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement