'ശശികല ടീച്ചറുടെ അറസ്റ്റ് നിയമവിരുദ്ധം'
Last Updated:
കോട്ടയം: ശബരിമലയിലേക്ക് ദർശനത്തിനായി പോയ കെ.പി ശശികല ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ പറഞ്ഞു. കോട്ടയത്ത് എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കവെയാണ് സെൻകുമാർ ഇക്കാര്യം പറഞ്ഞത്. സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ മുൻകൂർ അനുമതി പൊലീസ് ഉദ്യോഗസ്ഥർ വാങ്ങണമെന്ന് സിആർപിസി 46(4) ചട്ടം അനുശാസിക്കുന്നു. എന്നാൽ ശശികല ടീച്ചറുടെ കാര്യത്തിൽ ഇത് ഉണ്ടായില്ല. ഈ ചട്ടം വായിക്കാത്ത ഐ.ജിയാണ് അറസ്റ്റ് വൈകിപ്പിച്ചതിനെതിരെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടതെന്നും സെൻകുമാർ പറഞ്ഞു.
സി.ആർ.പി.സി 46(4) ചട്ടം
ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ മുൻകൂർ അനുമതിയില്ലാത്തെ ഒരു സ്ത്രീയെയും സൂര്യാസ്തമയത്തിന് ശേഷവും സൂര്യോദയത്തിന് മുമ്പും അറസ്റ്റ് ചെയ്യാൻ പാടില്ല. സൂര്യാസ്തമയത്തിന് ശേഷവും സൂര്യോദയത്തിന് മുമ്പുമുള്ള സമയത്ത് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ടിവന്നാൽ അത് വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് നിർവ്വഹിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2018 11:24 PM IST