മോദിയെ പ്രകീർത്തിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി
Last Updated:
ബിജെപിയിലേക്ക് പോകുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രവചനങ്ങൾ നടത്താൻ താൻ ജ്യോതിഷിയല്ലെന്നും പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്നും ആയിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.
ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രകീർത്തിച്ച എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് നടപടി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും ഇടുക്കി എം പിയുമായ ഡീൻ കുര്യാക്കോസ് ആണ് അബ്ദുള്ളക്കുട്ടിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.
അബ്‌ദുള്ളക്കുട്ടിയുടെ പ്രസ്താവന ദുരുദ്ദേശത്തോടെയാണ്. വി.എം സുധീരനെതിരായ അബ്‌ദുള്ളകൂട്ടിയുടെ വിമർശനം അംഗീകരിക്കാനാകില്ലെന്നും ഡീൻ കുര്യാക്കോസ് ഡൽഹിയിൽ പറഞ്ഞു.
അതേസമയം, മോദിയെക്കുറിച്ച് പറഞ്ഞത് പിൻവലിക്കില്ലെന്ന് നിലപാടിൽ അബ്ദുള്ളക്കുട്ടി ഉറച്ചു നിൽക്കുകയാണ്. മോദിയെക്കുറിച്ച് പറഞ്ഞ കാര്യം സത്യസന്ധമാണെന്നും യാഥാർഥ്യമാണെന്നും അത് പിൻവലിക്കില്ലെന്നുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കോൺഗ്രസിൽ നിന്ന് അച്ചടക്ക നടപടി വന്നാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് തനിക്ക് കോൺഗ്രസിൽ ഇപ്പോൾ ഭാരവാഹിത്തം ഒന്നുമില്ലെന്നും എവിടെ നിന്നാണ് തന്നെ പുറത്താക്കേണ്ടതെന്നും ആയിരുന്നു ഒരു ദിവസം മുമ്പ് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
advertisement
ബിജെപിയിലേക്ക് പോകുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രവചനങ്ങൾ നടത്താൻ താൻ ജ്യോതിഷിയല്ലെന്നും പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്നും ആയിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2019 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദിയെ പ്രകീർത്തിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി