മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനത്തിനു പിന്നാലെ കേരളത്തിലെ വിദ്യാഭ്യാസമാതൃക പഠിക്കാൻ ഫിൻ‌ലൻഡ് സംഘമെത്തി

Last Updated:

വ്യാഴാഴ്ച വരെ കേരളത്തില്‍ തുടരുന്ന സംഘം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ഫിൻലൻഡ് സംഘം കേരളത്തിലെത്തി. ഇന്ത്യയിലെ ഫിൻലൻഡ് അംബാസഡറുടെ നേതൃത്വത്തിലുള്ള അ‍ഞ്ചംഗ സംഘമാണ് എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ‌കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു.
ഫിന്‍ലൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരള സംഘം  സന്ദർശിച്ചതിന്റെ തുടർച്ചയായാണ് ഫിൻലൻ‌ഡ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‌റെ വേദിയിലാണ് സംഘം ആദ്യമെത്തിയത്. വ്യാഴാഴ്ച വരെ സംഘം കേരളത്തിൽ തുടരും.
എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രൈമറി വിദ്യാഭ്യാസം. ഗണിത-ശാസ്ത്ര പഠനരീതികൾ. അധ്യാപക പരിശീലനം, മൂല്യനിർണയ രീതികൾ, ഗവേഷണ-സഹകരണ സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുമായി സംഘം കൂടിക്കാഴ്ച നടത്തും.
advertisement
കേന്ദ്രൃസംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന്റെ(എസ്എസ്കെ) സംസ്ഥാന ഓഫീസും സന്ദർശിക്കും. സംസ്ഥാന ആസൂത്രണ ബോർ‌ഡിലും സംഘമെത്തും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനത്തിനു പിന്നാലെ കേരളത്തിലെ വിദ്യാഭ്യാസമാതൃക പഠിക്കാൻ ഫിൻ‌ലൻഡ് സംഘമെത്തി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement