Karipur Airport | കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക്; തീരുമാനം മഴക്കാലത്തിനു ശേഷം പുനപരിശോധിക്കാമെന്ന് ഡി.ജി.സി.എ

Last Updated:

വിലക്ക് എത്ര കാലത്തേക്കെന്ന ചോദ്യത്തിന്, തീയതി നിശ്ചയിച്ചിട്ടില്ലെന്നും മൺസൂൺ അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്നും ഡി‌ജി‌സി‌എ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ന്യൂഡൽഹി: വിമാനാപകടത്തിനു പിന്നാലെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിലക്കേര്‍പ്പെടുത്തി. വിലക്ക് മഴക്കാലത്തിനു ശേഷം പുനപരിശോധിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ അപകടത്തിൽപ്പെട്ട്  18 പേര്‍ മരിച്ച സാഹചര്യത്തിലാണ് വിലക്ക്.  അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വിലക്ക് എത്ര കാലത്തേക്കെന്ന ചോദ്യത്തിന്, തീയതി നിശ്ചയിച്ചിട്ടില്ലെന്നും മൺസൂൺ അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്നും ഡി‌ജി‌സി‌എ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
വലിയ വിമാനങ്ങളായ ബി 747, എ 350 എന്നിവയ്ക്ക് വലിയ ഇന്ധന ടാങ്കുള്ളതിനാൽ ചെറിയ വിമാനങ്ങളായ ബി 737, എ 320 എന്നിവയേക്കാൾ ദീർഘദൂരം സഞ്ചരിക്കാനാകും. വലിയ വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിംഗിനും കൂടുതൽ നീളമുള്ള റൺവേയും  ആവശ്യമാണ്.
advertisement
ശക്തമായ മഴയുള്ള മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധന നടത്തുമെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
Karipur Airport, Air iNdia Express, Air India Express Crash, കരിപ്പൂർ, എയർ ഇന്ത്യ വിമാനം, വിമാനം തകർന്നു
News18
ഇതിനിടെ അപകടത്തിനു കാരണമായത് റണ്‍വേയിലെ വെളളമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്ന വാദവുമായി  സാങ്കേതിക വിഭാഗം രംഗത്തെത്തി. അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അന്വേഷണ സംഘത്തിനു കൈമാറി. തുടര്‍ച്ചയായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ പത്തു മിനിട്ടു കൂടുമ്പോഴും സമയ ദൈര്‍ഘ്യമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴും റണ്‍വേ പരിശോധിക്കാറുണ്ട്. അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നാണ് രേഖകള്‍.
advertisement
അന്വേഷണം നടത്തുന്ന ഡിജിസിഎ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് രണ്ടു ദിവസമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എടിസിയിലെ ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്തില്‍ നിന്നു വീണ്ടെടുത്ത ബ്ലാക് ബോക്സില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമാകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Airport | കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക്; തീരുമാനം മഴക്കാലത്തിനു ശേഷം പുനപരിശോധിക്കാമെന്ന് ഡി.ജി.സി.എ
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement