കടമെടുപ്പ് പരിധി: കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയിൽ പോസിറ്റീവായി ഒന്നുമില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍
- Published by:Rajesh V
- news18-malayalam
Last Updated:
സെക്രട്ടറിതല ചര്‍ച്ച തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ കേന്ദ്രവും കേരള സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പോസിറ്റീവായ ഒന്നും ചർച്ചയില്‍ ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ കേരളം നല്‍കിയ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തത്തില്‍ ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രയാസമാണെന്ന് കേന്ദ്രം അറിയിച്ചു. കണക്കുകള്‍ സംബന്ധിച്ച വിഷയത്തില്‍ സെക്രട്ടറിതല ചര്‍ച്ച നടത്താന്‍ തീരുമാനമായെന്നും ഇത് ഉടന്‍ ഉണ്ടാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തത്. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചനടത്താന്‍ ഇരുസർക്കാരുകളോടും നിർദേശിച്ചത്.
advertisement
കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍നിന്ന് ധനകാര്യവകുപ്പ് സെക്രട്ടറി ഡോ. ഡോ. ടി വി സോമനാഥന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍, അഡീഷണല്‍ സെക്രട്ടറി സജ്ജന്‍ സിങ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിങ് നേഗി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 15, 2024 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടമെടുപ്പ് പരിധി: കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയിൽ പോസിറ്റീവായി ഒന്നുമില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍