കൊല്ലത്തെ ക്ഷേത്രോത്സവത്തിലെ ഡിജെ പെർഫോമൻസ് വൈറൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
മാർച്ച് അവസാനം നടന്ന ഡിജെ സനയുടെ പെര്‍ഫോമൻസിന്റെ വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിതുറന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ക്ഷേത്ര ഭരണസമിതിക്കെതിരെ വിമർശനവുമായി രംഗത്തെത്തി
കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തിലെ ഒരു ഡിജെ പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഡിജെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിമർശനവും ശക്തമായത്. ക്ഷേത്രോത്സവത്തിൽ ഇത്തരം പരിപാടിയുടെ ആവശ്യമെന്താണെന്നാണ് വിമർശകർ ചോദിക്കുന്നത്.
മാർച്ച് അവസാനം നടന്ന ഡിജെ സനയുടെ പെര്‍ഫോമൻസിന്റെ വീഡിയോകൾ വൈറലായതിന് പിന്നാലെയാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിതുറന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ക്ഷേത്ര ഭരണസമിതിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികൾ ഒരു മതപരമായ ഉത്സവത്തിന് അനുചിതമാണെന്ന് ഇവർ വാദിക്കുന്നു.
"ഒരു മുസ്ലിം പള്ളിയിലോ ക്രിസ്ത്യൻ പള്ളിയിലോ ഇത്തരമൊരു കാര്യം നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താൻ കഴിയില്ല, പക്ഷേ കേരളത്തിലെ ഹിന്ദുക്കളുടെ കാര്യത്തിൽ എന്തും നടക്കും!" - അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി. പരമ്പരാഗതമായി ഭക്തിയിൽ വേരൂന്നിയ ക്ഷേത്ര കലാരൂപങ്ങൾ ഇപ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്ന് മറ്റൊരു ഉപയോക്താവ് ആരോപിച്ചു.
advertisement
Temple Festivals or Nightclubs? The Transformation of Kerala’s Sacred Celebrations
Sanatana Dharma is rapidly declining in certain states of Bharat, particularly in Tamil Nadu and Kerala. For Dharma to remain strong, temples are a prerequisite. If we observe regions where this… pic.twitter.com/aJrhugu4cR
— Anand #IndianfromSouth (@Bharatiyan108) March 31, 2025
advertisement
ക്ഷേത്രത്തിൽ അത്തരം പരിപാടികൾ നടത്താൻ അനുവദിച്ചതിന് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ മറ്റൊരു ഉപയോക്താവ് കുറ്റപ്പെടുത്തി, "കേരളത്തിലെ മലനട ദുര്യോധന ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്സവം, ഇതിനൊപ്പം ഒരു നിശബ്ദമായ നുഴഞ്ഞുകയറ്റവും സംഭവിക്കുന്നു. ഒരുകാലത്ത് ഭക്തിയിൽ വേരൂന്നിയ ക്ഷേത്ര കലാരൂപങ്ങൾ ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പ്രതിധ്വനിക്കുന്നു !!!"- ഉപയോക്താവ് കുറിച്ചു.
You would never find such a thing at a church or mosque festival, but for Hindus of Kerala, anything goes! https://t.co/5EQeSjtTUo
— Shefali Vaidya. 🇮🇳 (@ShefVaidya) April 1, 2025
advertisement
എന്നാൽ, മറ്റുചിലർ പരിപാടിയെ പിന്തുണച്ചു രംഗത്തെത്തി. സംസ്കാരത്തിന്റെ സമഗ്രമായ ആഘോഷം എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. ചില ഉപയോക്താക്കൾ മാറിവരുന്ന കാലത്തിന്റെ സ്വാധീനമാണെന്ന് വ്യാഖ്യാനിച്ചു.
പെരുവിരുത്തി മലനട അല്ലെങ്കിൽ മലനട എന്നറിയപ്പെടുന്ന മലനട ക്ഷേത്രം, ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധന ക്ഷേത്രമാണ്. മലനടയിലെ 'സങ്കൽപ്പ മൂർത്തി' 'ദുര്യോധനൻ' ആണെന്ന് വിശ്വസിക്കപ്പെടുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
April 02, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തെ ക്ഷേത്രോത്സവത്തിലെ ഡിജെ പെർഫോമൻസ് വൈറൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം