'കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു' ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്

Last Updated:

ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്

ഡോ. ഹാരിസ് ചിറക്കൽ‌
ഡോ. ഹാരിസ് ചിറക്കൽ‌
തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്.
കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്.
advertisement
ഇതും വായിക്കുക: കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോ‌ളേജിൽ നിന്നുതന്നെ കണ്ടെത്തി
കാണാതായി എന്നു പറഞ്ഞ മോസിലോസ്കോപ്പ് എന്ന് ഉപകരണം അവിടെത്തന്നെയുണ്ടെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ഔദ്യോഗിക രഹസ്യരേഖകൾ തന്റെ ഓഫീസിലുണ്ട്. സ്റ്റോക്ക് പരിശോധനയുടെയും ഓഡിറ്റിങ്ങിന്റെയും സമയത്ത് വ്യക്തിപരമായ ആക്രമണമാണ് നടത്തുന്നത് എന്നും ഡോക്ടർ ഹാരിസ് ചൂണ്ടിക്കാട്ടി. തന്നെ കുടുക്കുന്നതിനു വേണ്ടി ഓഫീസിൽ കൃത്രിമം കാണിക്കാനോ മറ്റെന്തെങ്കിലും ദുഷ്പ്രവൃത്തികൾ ചെയ്യാനുള്ള പദ്ധതിയാണിതെന്നും ഡോക്ടർ ആരോപണമുയർത്തുന്നു.
advertisement
ഇതും വായിക്കുക: ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?
ഇന്നലെ നടന്ന പരിശോധനയിലും ഉപകരണങ്ങൾ പൂർണമായും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയിൽ ഡോക്ടർമാരുടെ ഗ്രൂപ്പുകളിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പരസ്യ വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാൻ ഡോക്ടർ കൂടുതൽ സമയം തേടിയിട്ടുണ്ട്. തന്‍റെ വെളിപ്പെടുത്തലും തുടർന്നുണ്ടായ ആരോപണങ്ങളും അന്വേഷിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെ പകർപ്പും ഡോക്ടർ ഹാരിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു' ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement