അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ചു 8 വയസുകാരന്‍ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്

Last Updated:

കൊട്ടാരക്കര – പുത്തൂർ റോഡിൽ കോട്ടാത്തലയിൽ രാവിലെ 8 മണിയോടെയായിരുന്നു അപകടം.

കൊല്ലം: കൊട്ടാരക്കര കോട്ടത്തലയിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ചു എട്ട് വയസുളള മകൻ മരിച്ചു. മൂഴിക്കോട് സ്വദേശി സിദ്ധാർഥ്(8) ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടിയിൽ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സിദ്ധാർഥിന്റെ അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര – പുത്തൂർ റോഡിൽ കോട്ടാത്തലയിൽ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുകയായിരുന്നു സ്വകാര്യ ബസ് ഇതേ ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കോട്ടാത്തല സർക്കാർ എ എൽ പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍‌ത്ഥിനിയാണ് മരിച്ച സിദ്ധാർഥ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ചു 8 വയസുകാരന്‍ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
Next Article
advertisement
Horoscope December 11 | മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
  • ഇന്നത്തെ ദിവസം എല്ലാ രാശികളിലും വെല്ലുവിളി നിറഞ്ഞതായിരിക്കും

  • ആശയവിനിമയ പ്രശ്‌നങ്ങളും വൈകാരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും

  • മിഥുനം, കന്നി രാശിക്കാർക്ക് പോസിറ്റീവ് ദിവസം

View All
advertisement