വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റു ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തില്‍ മരണകാരണം വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂച്ചയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ വയോധികന്‍ മരിച്ചു. കുത്തിയതോട് പറയകാട് ഇടമുറി ശശിധരൻ (72) ബുധനാഴ്ചയാണു മരിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ മരണകാരണം വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 21ന് ആണ് ശശിധരന് പൂച്ചയുടെ കടിയേറ്റത്. വൈകിട്ട് 7 മണിയോടെ വല്യതോട് മീൻ വളർത്തൽ കേന്ദ്രത്തിന് സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു കടിയേല്‍ക്കുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് മണിക്കൂർ നിരീക്ഷിച്ച ശേഷം ശശിധരനെ തിരിച്ചയച്ചു. തുറവൂരിൽ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞു. സ്ഥിതി മെച്ചപ്പെട്ട് വീട്ടിൽ എത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുനന്നു. തുടര്‍ന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ പരിശോധനകളും ഒട്ടേറെത്തവണ സ്കാനിങ്ങും നടത്തി.
advertisement
സെപ്റ്റംബര്‍ 7ന് രാത്രി ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ ശശിധരന്‍ മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. വസുമതിയാണ് ശശിധരന്റെ ഭാര്യ. മക്കൾ: കലേഷ് കുമാർ, കവിത. മരുമക്കൾ: പ്രസാദ് (ഫീൽഡ് അസിസ്റ്റന്റ്, വില്ലേജ് ഓഫിസ്, തൈക്കാട്ടുശേരി), ഷിജിത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2022 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റു ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു