നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.എം. ഷാജിയുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചത് പുലർച്ചെ 1.45ന് 

  കെ.എം. ഷാജിയുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചത് പുലർച്ചെ 1.45ന് 

  കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 16 മണിക്കൂർ നീണ്ടു

  കെ.എം. ഷാജി

  കെ.എം. ഷാജി

  • Share this:
  കോഴിക്കോട്: കെ.എം.ഷാജി എം.എൽ.എ.യെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 16 മണിക്കൂർ നീണ്ടു.  ചൊവ്വാഴ്ചയും കെ.എം.  ഷാജിയെ 14 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

  വീടുണ്ടാക്കാനുള്ള പണം ലഭിച്ചതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസത്തെ മൊഴികളിൽ ഷാജി ഉറച്ചു നിന്നു. പ്രവാസിയായ ഭാര്യാ സഹോദരൻ അക്കൗണ്ട് വഴി 36 ലക്ഷം രൂപ നൽകിയതിന്റെ രേഖകളും ഹാജരാക്കി. തെരഞ്ഞെടുപ്പ് ചെലവടക്കമുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാത്തിനും കൃത്യമായ രേഖകൾ ഹാജരാക്കിയെന്നും വിശദമായിത്തന്നെ മറുപടി പറഞ്ഞെന്നും ഷാജി വ്യക്തമാക്കി.  25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് പുറമെ പണം ലഭിച്ചെങ്കിൽ അതെന്തിനുപയോഗിച്ചു എന്നു കൂടെ ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഒപ്പം  സാമ്പത്തിക സ്രോതസുകളും അന്വേഷണ പരിധിയിൽ വരും.

  ഇ.ഡി.യുടെ ചോദ്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാനായെന്ന് കെ.എം. ഷാജി പറഞ്ഞു. കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ ഉണ്ട്. അതിനായി പത്തു ദിവസം സമയം  അനുവദിച്ചു. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത് കൊണ്ടാണ് വിജിലൻസിനെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഷാജി പറഞ്ഞു.
  Published by:user_57
  First published:
  )}