advertisement

E P Jayarajan | 'ഞാൻ ക്വറന്റീനിലായിരുന്നില്ല; ലോക്കർ തുറന്നത് പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകാൻ'; മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ

Last Updated:

പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ആഭരണം എടുക്കാനാണ് ലോക്കർ തുറന്നത്. പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത് ഇത്രവലിയ തെറ്റാണോയെന്നും അവര്‍ വീഡിയോയില്‍ ചോദിക്കുന്നു.

കണ്ണൂർ: ക്വറന്റീൻ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര. താൻ ക്വറന്റീൻ ലംഘിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും ഇന്ദിര മന്ത്രി ഇ.പി. ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവര്‍ക്ക് സമ്മാനമായി നല്‍കാന്‍ ആഭരണം എടുക്കാനാണ് ബാങ്കിലെത്തി ലോക്കർ തുറന്നതെന്നും അവർ വീഡിയോയിൽ വിശദീകരിക്കുന്നു.
വ്യാഴാഴ്ചയാണ് സഹകരണ ബാങ്കിൽ പോയത്. പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ആഭരണം എടുക്കാനാണ് ലോക്കർ തുറന്നത്. പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത് ഇത്രവലിയ തെറ്റാണോയെന്നും അവര്‍ വീഡിയോയില്‍ ചോദിക്കുന്നു.
ബാങ്കിൽ പോകുമ്പോൾ താൻ ക്വറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുന്‍പായി ലോക്കറിലുള്ളവ എടുക്കാനാണ് ബാങ്കിലെത്തിയത്. തന്റെ വിശദീകരണം തേടാതെയാണ് അത്തരമൊരു വാർത്ത വന്നതെന്നും അവർ പറയുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്  ലൈഫ് മിഷനിൽ നിന്നും ലഭിച്ച കമ്മീഷൻ തുക  ഇ.പി ജയരാജന്റെ മകനുമായി  പങ്കുവച്ചെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയരാജന്റെ ഭാര്യ ബാങ്ക് ലോക്കർ തുറന്നെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചത്. ലോക്കറില്‍ നിന്ന് എടുത്തുകൊണ്ട് പോയത് പണമോ, സ്വര്‍ണമോ, മറ്റ് രേഖകളോ ആണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷൻ  കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രിയുടെ ഭാര്യ രംഗത്തെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
E P Jayarajan | 'ഞാൻ ക്വറന്റീനിലായിരുന്നില്ല; ലോക്കർ തുറന്നത് പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകാൻ'; മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ
Next Article
advertisement
ആഗോള സുരക്ഷാ ആശങ്ക; ഇറാനെതിരെ ഇടപെടണമെന്ന് ലോക നേതാക്കളോടാവശ്യപ്പെട്ട് നെതന്യാഹു
ആഗോള സുരക്ഷാ ആശങ്ക; ഇറാനെതിരെ ഇടപെടണമെന്ന് ലോക നേതാക്കളോടാവശ്യപ്പെട്ട് നെതന്യാഹു
  • ഇറാനെതിരെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് നെതന്യാഹു ആഗോള സുരക്ഷാ ഭീഷണി മുന്നറിയിപ്പ് നൽകി

  • ഇറാന്റെ ആണവ-മിസൈൽ ഭീഷണികൾ നിയന്ത്രിക്കാതെ പോയാൽ ലോക സ്ഥിരതയ്ക്ക് വലിയ അപകടം ഉണ്ടാകും

  • ഹോർമുസ് കടലിടുക്കിലെ തർക്കം ആഗോള ഇന്ധന വിതരണവും സാമ്പത്തിക അസ്ഥിരതയും ഉണ്ടാക്കുമെന്ന് നെതന്യാഹു

View All
advertisement