തലേന്ന് രാത്രി ഇൻഷുറൻസ് തീർന്ന കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കാറുടമയും മകനും ചേർന്ന് 42 ലക്ഷം നൽകാൻ വിധി

Last Updated:

കൃത്യസമയത്ത് വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം: തലേന്ന് രാത്രി ഇൻഷുറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മരിച്ച വ്യക്തിയുടെ കുടുംബത്തിനാണ് തുക നൽകേണ്ടത്. കോട്ടയം നട്ടാശ്ശരി എസ് എച്ച് മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ വേണു(19) മരിച്ച സംഭവത്തിലാണ് കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്‌ജി എസ് സുഭാഷ് വിധി പ്രസ്താവിച്ചത്.
2023 മാർച്ച് 27ന് വൈകിട്ട് 4.25നാണ് അപകടം. കോട്ടയം-കുമളി എൻഎച്ച് 183 റോഡിൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുവന്ന കാർ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് മുൻപിൽ എത്തിയപ്പോൾ എതിരേവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അനന്തു കെ വേണു ബൈക്കിൽനിന്ന് തെറിച്ചുവീണു തലയിടിക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. തലേദിവസം അർധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ കമ്പനിയിൽ കാറിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ കൊഴിയാത്താനത്ത് സമീർ മൻസിലിൽ ബിനീതയുടെ കാർ ഓടിച്ചിരുന്നത് 19 വയസ്സുള്ള മകൻ നബീൽ ബഷീർ ആയിരുന്നു.
advertisement
കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർചെയ്ത കേസിൽ, അനന്തുവിന്റെ മാതാപിതാക്കൾ നഷ്‌ടപരിഹാരത്തിനായി കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഹർജിക്കാർക്കുവേണ്ടി അഡ്വ. വി ബി ബിനു കോടതിയിൽ ഹാജരായി. കൃത്യസമയത്ത് വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.
Summary: In a significant ruling, the Motor Accident Claims Tribunal has ordered a car owner and his son to pay ₹42 lakh in compensation after a motorcycle rider was killed by their car—just one day after the vehicle's insurance had expired.The compensation is to be awarded to the family of Ananthu K. Venu (19), a resident of Njanduparambil, S.H. Mount, Nattassery, Kottayam, who lost his life in the accident.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലേന്ന് രാത്രി ഇൻഷുറൻസ് തീർന്ന കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കാറുടമയും മകനും ചേർന്ന് 42 ലക്ഷം നൽകാൻ വിധി
Next Article
advertisement
തലേന്ന് രാത്രി ഇൻഷുറൻസ് തീർന്ന കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കാറുടമയും മകനും ചേർന്ന് 42 ലക്ഷം നൽകാൻ വിധി
തലേന്ന് രാത്രി ഇൻഷുറൻസ് തീർന്ന കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം; കാറുടമയും മകനും ചേർന്ന് 42 ലക്ഷം നൽകാൻ വിധി
  • കാർ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ 42 ലക്ഷം നഷ്ടപരിഹാരം വിധിച്ചു

  • മരിച്ച അനന്തു കെ വേണുവിന്റെ കുടുംബത്തിന് കാറുടമയും മകനും ചേർന്ന് നഷ്ടപരിഹാരം നൽകണം

  • വാഹന ഇൻഷുറൻസ് കൃത്യസമയത്ത് പുതുക്കുന്നത് എത്രമാത്രം പ്രധാനമാണെന്ന് വിധി വ്യക്തമാക്കുന്നു

View All
advertisement