അൻസിൽ ജലീലിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് വ്യാജം: കെഎസ്‌യു
- Published by:Naseeba TC
- news18-malayalam
Last Updated:
ദേശാഭിമാനിക്കും ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ എസ്എഫ്ഐ നേതൃത്വത്തിനുമെതിരെ നിയമപരമായി നേരിടുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: അൻസിൽ ജലീലിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് വ്യാജം തന്നെയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഈ ആരോപണം ആദ്യം ഉന്നയിച്ചതും കെഎസ്‌യു തന്നെയാണ്.
ജൂൺ 13ന് അൻസിൽ ജലീലിനെതിരായി ആരോപണംദേശാഭിമാനി പത്രത്തിൽ വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ദേശാഭിമാനി പത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കേരള വൈസ് ചാൻസിലർ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറയുന്നതിനു ഏഴു ദിവസം മുന്നേ തന്നെ കെഎസ്‌യു നിലപാട് വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനിക്ക് ഈ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചു? നിലവിൽ കേരളത്തിലെ കോളേജുകളിലോ ഏതെങ്കിലും സ്ഥാപനങ്ങളിലോ ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചതായി ഞങ്ങൾക്കറിയില്ല. 2014-17 കാലത്ത് ആലപ്പുഴ എസ് ഡി കോളേജിൽ ബി.എ ഹിന്ദി പഠിച്ചിരുന്ന അൻസിലിന് കോഴ്സ് ഇടക്കാലത്ത് ഉപേക്ഷിക്കേണ്ടിവന്നു.
advertisement
കുടുംബപശ്ചാത്തലവും പിതാവിന്റെ രോഗാവസ്ഥയും കാരണം പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജന്റായി അന്‍സിൽ ജോലി ചെയ്തും ചായക്കട നടത്തിയുമാണ് മുന്നോട്ടുപോയത്. താൻ തിരഞ്ഞെടുത്ത തൊഴിലിന് ബികോം ഒരു മാനദണ്ഡമായിരുന്നില്ല. പ്ലസ് ടു സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അൻസിൽ ജോലിക്ക് പ്രവേശിച്ചത്.
അൻസലിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിക്കപ്പെടുന്നത് എസ്എഫ്ഐ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിയിരുന്നു. ദേശാഭിമാനിക്കും ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ എസ്എഫ്ഐ നേതൃത്വത്തിനുമെതിരെ നിയമപരമായി നേരിടുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 21, 2023 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൻസിൽ ജലീലിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് വ്യാജം: കെഎസ്‌യു