എം.സി കമറുദ്ദീൻ MLA പ്രതിയായ ഫാഷൻ ഗോൾഡ് ഇടപാട് വമ്പൻ തട്ടിപ്പ്; വഞ്ചനാക്കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
എം.സി കമറുദ്ദീൻ MLA പ്രതിയായ ഫാഷൻ ഗോൾഡ് ഇടപാട് വമ്പൻ തട്ടിപ്പ്; വഞ്ചനാക്കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
എം.സി.കമറുദ്ദീൻ എം.എൽ.എ പ്രതിയായ ഫാഷൻ ഗോൾഡ് ഇടപാട് വമ്പൻ തട്ടിപ്പാണെന്ന് സർക്കാർ
MC Khamaruddin
Last Updated :
Share this:
കൊച്ചി: എം.സി.കമറുദ്ദീൻ എം.എൽ.എ പ്രതിയായ ഫാഷൻ ഗോൾഡ് ഇടപാട് വമ്പൻ തട്ടിപ്പാണെന്ന് സർക്കാർ. തട്ടിപ്പിലൂടെ ലഭിച്ച പണം എവിടേക്ക് കടത്തിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ തനിയ്ക്കെതിരായി രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി.കമറുദ്ദീൻ നൽകിയ ഹർജിയിലാണ് സർക്കാരിൻറെ മറുപടി.
നടന്നത് വൻ തട്ടിപ്പാണ്. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ കേസ് ആണ്. നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടു. വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടും. അതിനാൽ കേസ് റദ്ദാക്കാൻ ആകില്ല. തട്ടിപ്പിൽ 84 കേസുകൾ ഇതുവരെ എടുത്തതായി കോടതിയെ അറിയിച്ചു കമറുദ്ദീനും തട്ടിപ്പിൽ തുല്യ പങ്കാളിത്തമുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മറുപടി സമർപ്പിക്കാൻ കമറുദ്ദീൻ സാവകാശം തേടിയതോടെ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചതോടെ നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം രംഗത്തെത്തി. കേസിലെ രണ്ടാം പ്രതിയായ ജ്വല്ലറി എം.ഡി. ടി.കെ.പൂക്കോയ തങ്ങളെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തു. എം.സി.കമറുദ്ദീനെയുംഅന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും.
മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ് ടി.കെ.പൂക്കോയ തങ്ങൾ. കേസിൽ കമ്പനി ഡയറക്ടർ ഉൾപ്പെടെയുള്ളവരെയും ചോദ്യംചെയ്തു. ഇവരിൽ നിന്ന് ഫാഷൻ ഗോൾഡുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.