തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാതെ ജയം

Last Updated:

പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

News18
News18
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാ ജയം. ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തും സിപിഐ എം സ്ഥാനാർഥികൾക്കാണ്‌ എതിരില്ലാത്തത്‌. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്‌ച വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.
നിലവിൽ എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് വിജയിച്ചത്. മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ്‌ എതിരാളികളില്ലാത്തത്‌.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാതെ ജയം
Next Article
advertisement
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാതെ ജയം
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം കഴിഞ്ഞപ്പോൾ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാതെ ജയം
  • കണ്ണൂർ ജില്ലയിൽ ആന്തൂർ, മലപ്പട്ടം പഞ്ചായത്തുകളിൽ എൽഡിഎഫിന്‌ നാലിടത്ത്‌ എതിരില്ലാതെ ജയം.

  • പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ എൽഡിഎഫ് സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കും.

  • ആന്തൂർ നഗരസഭയിൽ കെ രജിത, കെ പ്രേമരാജൻ; മലപ്പട്ടം പഞ്ചായത്തിൽ ഐ വി ഒതേനൻ, സി കെ ശ്രേയ വിജയിച്ചു.

View All
advertisement