• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' ബിഗ് സക്രീനിലേക്ക്? അവകാശം ചോദിച്ച് സിനിമാക്കാരെത്തി

സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' ബിഗ് സക്രീനിലേക്ക്? അവകാശം ചോദിച്ച് സിനിമാക്കാരെത്തി

സിനിമയാക്കാൻ താൽപര്യപ്പെട്ട് സിനിമാ രംഗത്ത് നിന്ന് ചിലർ സമീപിച്ചിരുന്നതായി പ്രസാധകർ

  • Share this:
സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ എത്തിയിരുന്നതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read- ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിൽ; സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത്

ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച 'ഉമ്മ സ്‌മൈലി'യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

'2017 ന്റൈ പകുതിയോടു കൂടി അങ്ങേയറ്റം ദൃഢമായൊരു ബന്ധമായിക്കഴിഞ്ഞിരുന്നു ഞങ്ങളുടേത്. ശിവശങ്കര്‍സാറും ഞാനും ഇരുവരുടെയും ജീവിതത്തില്‍ ഇല്ലാതെ പോയ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഒറ്റപ്പെട്ടുപോയതിനിടയില്‍ മാസത്തില്‍ രണ്ടു ദിവസം സാറിനൊപ്പമുള്ള യാത്രകള്‍ ഏറ്റവും മധുരതരമായിരുന്നു. കോണ്‍സുലേറ്റിന്‌ തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ അധികാരമുണ്ട്. എനിക്ക് ഒഫീഷ്യല്‍ ട്രിപ്പ് എന്ന നിലയില്‍ തന്നെ പോകാം. സാറിനും അതേ രീതിയിലിറങ്ങാം. വീട്ടിലും ഓഫീസിലുമൊക്കെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒഫീഷ്യലായ ഒരുപാട് കാര്യങ്ങളില്‍ പരസ്പരം ഇന്ററാക്ട് ചെയ്യുന്നവര്‍ സാര്‍ ഇടയ്ക്ക് വീട്ടില്‍ വരും. ആഹാരം കഴിക്കും. കുടിക്കും, സാറ് പോകും. ഇതാണ് രീതി. ചെന്നൈ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു താലിമാല എന്റെ കഴുത്തില്‍ കെട്ടി. നെറുകയില്‍ കുങ്കമമിട്ടു. എന്നിട്ടു പറഞ്ഞു. I am a man, never leave you' സ്വപ്നയുടെ പുസത്കത്തില്‍ പറയുന്നു.

Also Read- 'ശിവശങ്കര്‍ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി; വിവാദ ഓഡിയോ തുടർഭരണത്തിന്' ആത്മകഥയിൽ സ്വപ്നാ സുരേഷ്

മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് പുസ്തകത്തിന്‌ സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. താന്‍ ഊട്ടിയിലെ കുതിരയാണെന്നും താന്‍ പുസ്തകമിറക്കിയാല്‍ ഇതിനേക്കാള്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നും സ്വപ്ന പറഞ്ഞിരുന്നു.
Published by:Rajesh V
First published: