ചാലയിൽ തീപിടിത്തം; ആളപായമില്ല

അട്ടക്കുളങ്ങര റോഡിലുള്ള ആക്രിക്കടക്കാണ് പുലർച്ചെ തീപിടിച്ചത്

News18 Malayalam
Updated: February 14, 2019, 7:00 AM IST
ചാലയിൽ തീപിടിത്തം; ആളപായമില്ല
അട്ടക്കുളങ്ങര റോഡിലുള്ള ആക്രിക്കടക്കാണ് പുലർച്ചെ തീപിടിച്ചത്
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്തെ ചാല മാർക്കറ്റിൽ തീപിടിത്തം. അട്ടക്കുളങ്ങര റോഡിലുള്ള ആക്രിക്കടക്കാണ് വ്യാഴാഴ്ച പുലർച്ചെ തീപിടിച്ചത്. വലിയതോതിലുള്ള നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിച്ച കടയ്ക്ക് സമീപം കടകളും വീടുകളും ഉണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

വയനാട് കൽപ്പറ്റയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അഗ്നിബാധയിൽ വസ്ത്രവ്യാപാര സ്ഥാപനം പൂർണമായി കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

First published: February 14, 2019, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading