'ഇതാണ് നിലപാട്': നഗരസഭാ കെട്ടിടത്തിൽ ദേശീയപതാക വീശിയ ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് ഫിറോസ് കുന്നംപറമ്പിൽ

Last Updated:

'ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന ബാനർ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചുമായി എത്തിയത്.

പാലക്കാട്: നഗരസഭാ കെട്ടിടത്തിൽ ബി ജെ പി പ്രവർത്തകർ ജയ് ശ്രീറാം ബാനർ തൂക്കിയ സ്ഥലത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തിയതിനെ അഭിനന്ദിച്ച് പൊതു പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. 'ഇതാണ് നിലപാട്' എന്ന് കുറിച്ചാണ് ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ഫിറോസ് അഭിനനന്ദനം അറിയിച്ചത്.
'പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി വൈ എഫ് ഐ ഇതാണ് നിലപാട്......' - ബി ജെ പി പ്രവർത്തകർ ജയ് ശ്രീറാം ബാനർ തൂക്കുന്നതിന്റെ ചിത്രവും ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തുന്നതിന്റെ ചിത്രവും പങ്കുവച്ചാണ് ഫിറോസ് ഇങ്ങനെ കുറിച്ചത്.
advertisement
അതേസമയം, നഗരസഭ കെട്ടിടത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ യുവമോർച്ച പരാതി നൽകി. ദേശീയപതാകയെ ഡി വൈ എഫ് ഐ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് പാലക്കാട് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയത്.
നഗരസഭ കെട്ടിടത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്തെന്നും യുവമോര്‍ച്ച പരാതിയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു പാലക്കാട് നഗരസഭ ആസ്ഥാനത്തിന് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ ബാനർ ബി ജെ പി തൂക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ ഇന്ന് മാര്‍ച്ച്‌ നടത്തിയത്.
advertisement
നഗരസഭ കാര്യാലയത്തിന് മുന്നിലെത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് നഗരസഭ കാര്യാലയത്തിനുള്ളിൽ എത്തിയ പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.
'ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന ബാനർ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചുമായി എത്തിയത്. കേരളത്തെ കാവി പുതപ്പിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിളിച്ചിരുന്നു. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു നീക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇതാണ് നിലപാട്': നഗരസഭാ കെട്ടിടത്തിൽ ദേശീയപതാക വീശിയ ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് ഫിറോസ് കുന്നംപറമ്പിൽ
Next Article
advertisement
സോഷ്യല്‍മീഡിയ 70 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും മധ്യവര്‍ഗമാക്കുന്നുവെന്നോ?
സോഷ്യല്‍മീഡിയ 70 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും മധ്യവര്‍ഗമാക്കുന്നുവെന്നോ?
  • 70 ലക്ഷം രൂപ വരുമാനമുള്ളവരെ മധ്യവര്‍ഗം എന്ന് വിളിക്കാനാകില്ല, ഇവര്‍ ഉയര്‍ന്ന വിഭാഗക്കാരാണ്.

  • സോഷ്യല്‍ മീഡിയ കാരണം 70 ലക്ഷം രൂപ വരുമാനം മതിയാകില്ലെന്ന തോന്നല്‍ ഒരു കൂട്ടം ആളുകള്‍ക്ക് ഉണ്ടാകുന്നു.

  • വ്യക്തികളുടെ വരുമാന-ചെലവു പൊരുത്തക്കേടിന് സോഷ്യൽ മീഡിയ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

View All
advertisement