തിരുവനന്തപുരം: വെള്ളനാട്ടിൽ കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വനംവകുപ്പ് ജില്ലാ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ വീണ വന്യമൃഗത്തെ പിടികൂടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പിഴവ് പറ്റിയതായി റിപ്പോർട്ട് പറയുന്നു.
എന്നാൽ കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ചത് ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചിട്ടാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരടി ചത്തത് മുങ്ങിമരണം തന്നെയെന്ന് വ്യക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി. മയക്കുവെടിക്കുശേഷം അന്‍പതുമിനിറ്റോളം വെള്ളത്തില്‍ കിടന്നെന്നും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read-കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്തതു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.
കിണറ്റില്‍ വീണ് ഏറെനേരമായതിനാല്‍ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. തുടര്‍ന്ന് കരടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bear, Forest department, Thiruvanantapuram