• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പനിയെ തുടർന്നാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ഉമ്മൻചാണ്ടിയെ പ്രവേശിപ്പിച്ചത്

ഉമ്മൻ ചാണ്ടി (Photo- Facebook)

ഉമ്മൻ ചാണ്ടി (Photo- Facebook)

  • Share this:

    തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടൻ കൊണ്ടുപോകാനിരിക്കെയാണ് അദ്ദേഹത്തെ പനിബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പനിയെ തുടർന്ന് അദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

    Also Read- ഉമ്മൻചാണ്ടിക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടേക്കും; നടപടി ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണത്തേ തുടർന്ന്

    ഉമ്മൻചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു.  അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

    Also Read- ‘ഉമ്മൻചാണ്ടിക്ക് നൽകുന്നത് ആയുർവേദ ചികിത്സ; 2015ൽ രോഗം കണ്ടുപിടിച്ചിട്ടും മകനും ഭാര്യയും ചികിത്സ നിഷേധിച്ചു’

    ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

    Also Read- ലഭിക്കുന്നത് മെച്ചപ്പെട്ട ചികിത്സ; പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നു; ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ലൈവില്‍

    ഉമ്മൻചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. മെഡ‍ിക്കൽ ബോർഡ് രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് വിവരം.

    അതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയും എം എം ഹസ്സനും ഇന്ന് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

    Published by:Rajesh V
    First published: