'അന്വേഷിച്ചത് മസാലക്കഥകൾ മാത്രം, സോളാർ കമ്മീഷന് സദാചാര പൊലീസിന്റ മാനസികാവസ്ഥ': മുൻ ഡിജിപി എ. ഹേമചന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിനിടയിലെ പ്രധാന ചോദ്യങ്ങൾ
തിരുവനന്തപുരം: സോളാർ കമ്മീഷനെതിരെ രൂക്ഷ വിമർശനുമായി സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ഡിജിപിയുമായ എ ഹേമചന്ദ്രൻ. സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്നും ഹേമചന്ദ്രൻ തുറന്നടിക്കുന്നു. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്നു പറച്ചിൽ.
സോളാര്‍ കമ്മീഷൻ ആദ്യന്തം നയിച്ച ഉദ്യോഗസ്ഥനാണ് എ ഹേമചന്ദ്രൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അന്തസ്സും മൗലികാവകാശങ്ങളും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായെന്നും മുൻ ഡിജിപി പുസ്തകത്തിൽ പറയുന്നു.
Related News- DGP എ. ഹേമചന്ദ്രൻ പടിയിറങ്ങുന്നു; പൊലീസിന് നഷ്ടമാകുന്നത് ഏറ്റവും മികവ് പുലർത്തിയ ഉദ്യോഗസ്ഥരിലൊരാളെ
വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള താമശകൾ പോലും അരോചകമായിരുന്നു. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിനിടയിലെ പ്രധാന ചോദ്യങ്ങൾ. കമ്മീഷൻ തെളിവായി ആശ്രയിച്ചത് തട്ടിപ്പുകേസിലെ പ്രതികളെയാണെന്നും കമ്മീഷന്റെ മാ നസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നുവെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
advertisement

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെനി ജോപ്പന്റെ അറസ്റ്റ് വിവരം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ല എന്നാണ് എ ഹേമചന്ദ്രൻ പറയുന്നത്. അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. പിന്നീട് അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറണമെന്ന് അറിയിച്ചപ്പോൾ വിലക്കിയതും തിരുവഞ്ചൂരായിരുന്നുവെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
Also Read- ‘എ. ഹേമചന്ദ്രൻ കേരളത്തിലെ ഏറ്റവും നല്ല ഓഫീസർ’; പൊലീസ് മേധാവിയാകാതിരുന്നത് കേരളത്തിന്റെ നഷ്ടമെന്ന് ടി.പി. സെൻകുമാർ
എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റിയെന്നും പുസ്കത്തിൽ അദ്ദേഹം പറയുന്നു. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 08, 2023 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അന്വേഷിച്ചത് മസാലക്കഥകൾ മാത്രം, സോളാർ കമ്മീഷന് സദാചാര പൊലീസിന്റ മാനസികാവസ്ഥ': മുൻ ഡിജിപി എ. ഹേമചന്ദ്രൻ