• HOME
 • »
 • NEWS
 • »
 • kerala
 • »
 • DGP എ. ഹേമചന്ദ്രൻ പടിയിറങ്ങുന്നു; പൊലീസിന് നഷ്ടമാകുന്നത് ഏറ്റവും മികവ് പുലർത്തിയ ഉദ്യോഗസ്ഥരിലൊരാളെ

DGP എ. ഹേമചന്ദ്രൻ പടിയിറങ്ങുന്നു; പൊലീസിന് നഷ്ടമാകുന്നത് ഏറ്റവും മികവ് പുലർത്തിയ ഉദ്യോഗസ്ഥരിലൊരാളെ

DGP A Hemachandran | പൊലീസിലെ സൗമ്യമായ മുഖമായിരിക്കുമ്പോഴും സമർത്ഥനായ ഐപിഎസ് ഉദ്യോഗസ്ഥാനായാണ് ഹേമചന്ദ്രൻ അറിയിപ്പെട്ടത്.

എ ഹേമചന്ദ്രൻ ഐപിഎസ്

എ ഹേമചന്ദ്രൻ ഐപിഎസ്

 • Share this:
  മൂന്നര പതിറ്റാണ്ടു നിണ്ട സർവീസ് കാലത്തിനൊടുവിൽ ഡിജിപിയും ഫയർഫോഴ്സ് മേധാവിയുമായ എ. ഹേമചന്ദ്രൻ ഇന്ന് വിരമിക്കും. പൊലീസിലെ സൗമ്യമായ മുഖമായിരിക്കുമ്പോഴും സമർത്ഥനായ ഐപിഎസ് ഉദ്യോഗസ്ഥാനായാണ് ഹേമചന്ദ്രൻ അറിയിപ്പെട്ടത്. സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ അദ്ദേഹം ഇരുന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒട്ടേറെ പൊലീസുകാരുണ്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ സാധിച്ചില്ലെങ്കിലും ഏകദേശം രണ്ടുവർഷക്കാലം ഫയർഫോഴ്സ് മേധാവിയുടെ കസേരയിൽ മികവ് തെളിയിച്ച് തലയുയർത്തിപ്പിടിച്ചാണ് ഹേമചന്ദ്രൻ കാക്കി അഴിക്കുന്നത്.

  കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് ഡിജിപിയായിരുന്ന എ. ഹേമചന്ദ്രൻ ഡിജിപിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ഇന്റലിജൻസ് ഡി​ജി​പി സ്ഥാ​ന​ത്തു നി​ന്നും അ​ദ്ദേ​ഹ​ത്തെ മാ​റ്റി. തുടർന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റും കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​മാ​ക്കി. അതിനുശേഷം ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഫ​യ​ർ​ഫോ​ഴ്സി​നെ ന​യി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​പാ​ട​വം രണ്ടു പ്ര​ള​യ​കാലങ്ങളിലും ഈ ​കോ​വിഡ് കാ​ല​ത്തു​മെ​ല്ലാം കേരളം കണ്ടതാണ്.

  Also Read- 'എ. ഹേമചന്ദ്രൻ കേരളത്തിലെ ഏറ്റവും നല്ല ഓഫീസർ'; പൊലീസ് മേധാവിയാകാതിരുന്നത് കേരളത്തിന്റെ നഷ്ടമെന്ന് ടി.പി. സെൻകുമാർ

  പ്ര​ള​യ​ത്തി​ൽ കേ​ര​ളം മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഫ​യ​ർ​ഫോ​ഴ്സി​നെ 24 മ​ണി​ക്കൂ​റും ക​ർ​മ​നി​ര​ത​രാ​ക്കി നി​ർ​ത്തിയതിന് പിന്നിലും ഹേമചന്ദ്രന്റെ മികവാണ്. ഫ​യ​ർ​ഫോ​ഴ്സ് ആ​സ്ഥാ​ന​ത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോ​ൾ​സെ​ന്‍റ​ർ തു​റ​ന്നുവെന്ന് മാത്രമല്ല, ഉറക്കമൊഴിച്ച് അദ്ദേഹം പണിയെടുത്തു. അഗ്നിരക്ഷാ സേനാ രക്ഷപ്പെടുത്തിയ ഒട്ടേറെപേരുടെ അഭിനന്ദനങ്ങൾ കൊണ്ട് ഹേമചന്ദ്രന്റെ ഫോൺ നിറഞ്ഞു. തൃ​ശൂ​ർ പൊ​ലീ​സ് അ​ക്കാ​ദ​മി​യെ മി​ക​വി​ന്റെ കേ​ന്ദ്ര​മാ​ക്കാനും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ബോ​ധ​വാ​ൻ​മാ​രാ​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ​ലി​യ പ്ര​ചാ​രം ന​ൽ​കാ​നും അദ്ദേഹം അ​ശ്രാ​ന്ത പ​രി​ശ്ര​മം ത​ന്നെ ന​ട​ത്തി.  ഫോ​ഴ്സി​ലേ​യ്ക്ക് വ​നി​ത​ക​ളെ പി​എ​സ് സി ​വ​ഴി റി​ക്രൂട്ട് ചെ​യ്തു നി​യ​മി​ക്കാ​നു​ള്ള സു​പ്ര​ധാ​ന തീ​രു​മാ​ന​ത്തി​ന് പിന്നിലും ഹേമചന്ദ്രനാണ്. ജ​ന​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി റെ​സ്റ്റ് വോ​ള​ണ്ടി​യ​ർ പ​ദ്ധ​തി​യ്ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സെ​ഫ്റ്റി ബീ​റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യു​ണ്ടാ​ക്കി. ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ എ​ന്നും ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​ന്ന പോ​സ്റ്റു​ക​ൾ ഉ​ണ്ടാ​ക്കി ത​ന്‍റെ കീ​ഴി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹം ഉ​യ​ർ​ത്തി എ​ടു​ത്തു. പ്രളയ ഭീഷണി നേരിടാൻ ഫയര്‍ഫോഴ്‌സിന് കൂടുതല്‍ പരിശീലനം നൽകുന്നതിന് എറണാകുളം കേന്ദ്രമാക്കി അഡ്വാന്‍സ്ഡ് വാട്ടര്‍ ട്രെയിനിംഗിന് അക്കാദമി തുടങ്ങിയതും ഹേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഫയർഫോഴ്സിന് ഒന്നും ചെയ്യാനില്ലെന്ന് കരുതിയ ​കോ​വി​ഡ് കാ​ലത്തും സേനയെ മുന്നിൽ നിർത്തി. അണുനശീകരണം മുതല്‍ രോഗികള്‍ക്ക് മരുന്ന് എത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളിൽ ഫയർഫോഴ്സും പങ്കാളിയായി.

  TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]

  തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ നി​ന്ന് കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദശേ​ഷം ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​ൽ ജോ​ലി ചെ​യ്യ​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 1986ൽ ​ഐ​പി​എ​സ് ല​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ആ​ല​പ്പു​ഴ തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ എസ്.പിയാ​യിരുന്നു. തി​രു​വ​ന​ന്ത​പു​രം ഡി​ഐ​ജി​യാ​യ ശേ​ഷം എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​ർ റെ​യ്ഞ്ച് ഐ​ജി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. ദക്ഷിണമേഖലാ എ​ഡി​ജി​പി, ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി, ഡി​ജി​പി പ​ദ​വി​ക​ളി​ലി​രു​ന്ന അ​ദ്ദേ​ഹം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി, ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​ത്.

  കേ​ര​ള രാഷ്ട്രീയത്തെ വലിയകോളിളക്കമുണ്ടാക്കിയ സോ​ളാ​ർ കേ​സി​ലെ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹേ​മ​ച​ന്ദ്ര​നാ​യി​രു​ന്നു. ആ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​സ​ർ​ക്കാ​രി​ലെ പ​ല​രു​മാ​യി അ​ദ്ദേ​ഹ​ത്തി​ന് ഇ​ട​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. താൻ അന്വേഷിച്ച കേസുകളിൽ പ്രസക്തി കുറഞ്ഞ കേസുകളിലൊന്നാണ് സോളാർ കേസെന്നും ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പടിയിറങ്ങുന്ന ദിവസം തന്നെ ഹേമചന്ദ്രൻ വ്യക്തമാക്കുന്നു.

  വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടേ​യും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പൊ​ലീ​സ് മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം പ​രി​ശി​ല​ന​വും നേ​ടി​യി​ട്ടു​ണ്ട്. 2002- 2007 കാ​ല​യ​ള​വി​ൽ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദരാ​ബാ​ദ് പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

  Published by:Rajesh V
  First published: