'ശ്രീറാം വെങ്കിട്ടരാമനു വേണ്ടി പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട്'; സര്‍ക്കാരിനെ വിമര്‍ശിച്ച് കാരാട്ട് റസാഖ്
- Published by:Rajesh V
- news18-malayalam
Last Updated:
'ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ഇടതുപക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട്'
കോഴിക്കോട്: ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ച് മുൻ ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ് (Karat Razack). ശ്രീറാമിന്റെ നിയമനം പുനഃപരിശോധിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ഇടതുപക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ശ്രീറാമിന്റെ നിയമനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെ രംഗത്തുവന്നിരുന്നു.
കുറിപ്പ് ഇങ്ങനെ
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ഇടതുപക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിച്ചത് പുനഃപരിശോധിക്കുന്നത് നല്ലത്.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
advertisement
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും.
തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. നിയമത്തിന് വഴങ്ങാതെ ഒളിച്ചോടിയ ക്രമിനല്‍ കേസ് പ്രതി ഒരു ജില്ലയുടെ നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാന കരമാണെന്നും ഇത്തരത്തില്‍ പൊതുസമൂഹത്തെ അവഹേളിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
കൊല്ലത്ത് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയിൽ അബ്ദുൽ കരീം സഖാഫി, പത്തനംതിട്ടയിൽ നിസാമുദ്ദീൻ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുൽ ജബ്ബാർ സഖാഫി, തൃശൂരിൽ എം എം ഇബ്രാഹീം, പാലക്കാട്ട് ഉമർ ഓങ്ങല്ലൂർ, മലപ്പുറത്ത് വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, കോഴിക്കോട്ട് എൻ അലി അബ്ദുള്ള, വയനാട്ടിൽ ഷശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം കെ ഹാമിദ് മാസ്റ്റർ, കാസർകോട്ട് സി എൻ ജഅ്ഫർ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 30, 2022 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശ്രീറാം വെങ്കിട്ടരാമനു വേണ്ടി പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട്'; സര്‍ക്കാരിനെ വിമര്‍ശിച്ച് കാരാട്ട് റസാഖ്









