നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ

  'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ

  അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു നേരത്തെ ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കുഞ്ഞിനെ വീണ്ടെടുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന സിപിഎം(cpm) വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അമ്മ അനുപമ(Anupama S Chandran). മു​ൻ എ​സ് ​എ​ഫ് ​ഐ നേ​താ​വാണ് അനുപമ (Former SFI Leader). പാര്‍ട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. തന്റെ പരാതി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നേരിട്ട് വന്ന് പരാതി തന്നിട്ട് കാര്യമില്ലെന്നാണ് സിഡബ്ല്യുസി (CWC)പറഞ്ഞതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും പറഞ്ഞു.

   അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു നേരത്തെ ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. കുഞ്ഞിനെ വീണ്ടെടുക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കും. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

   അനുപമയുടെ പരാതിയില്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും CWC ജില്ലാ അധ്യക്ഷ അഡ്വ. പി സുനന്ദ ന്യൂസ് 18നോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തെങ്കില്‍ കോടതി വഴി മാത്രമേ ഇനി തിരികെ കിട്ടാന്‍ സാധ്യതയുള്ളൂവെന്നും സുനന്ദ ചൂണ്ടിക്കാട്ടി.

   അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ പി​താ​വും സി പി ​എം പേ​രൂ​ർ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി ​എ​സ് ജ​യ​ച​ന്ദ്ര​ന്‍, മാ​താ​വ് സി പി എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ സ്മി​താ ജ​യിം​സ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊലീസ് കേസെടുത്തിരുന്നു.
   Also Read-നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവം: മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

   അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പൊ​ലീ​സ് എ​ഫ്‌ ഐ ആ​ര്‍ ര​ജി​സ്റ്റർ ചെ​യ്ത​ത്.

   ഡി വൈ എഫ്​ ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകൾ അനുപമയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ര്‍ 19ന്​ അ​നു​പ​മ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി. ശേഷം, സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​ച്ചേ​ല്‍പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ച്ഛ​നും അ​മ്മ​യും കു​ട്ടി​യെ കൊ​ണ്ടു​പോ​യെ​ന്നാ​ണ് അ​നു​പ​മ​യു​ടെ പ​രാ​തി.

   പി​ന്നീ​ട്​ കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെന്നും പരാതിയിൽ പറയുന്നു. ദുര​ഭി​മാ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, അനു​പ​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ്​ കു​ട്ടി​യെ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ല്‍ ഏ​ല്‍പി​ച്ച​തെ​ന്നാ​യിരുന്നു ജയചന്ദ്രന്റെ പ്രതികരണം.

   ഏ​പ്രി​ല്‍ 19നാ​ണ് അ​നു​പ​മ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. പ​ക്ഷേ, കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. അ​നു​പ​മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചൈ​ല്‍ഡ് വെ​ല്‍ഫ​യ​ര്‍ ക​മ്മി​റ്റി​യും ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.
   Published by:Naseeba TC
   First published:
   )}