കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്ക് വിലക്ക്
Last Updated:
മാനന്തവാടി: കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന സമരത്തിൽ പങ്കെടുത്തതിന് കന്യാസ്ത്രീക്ക് വിലക്ക് ഏർപ്പെടുത്തി.
എഫ് സി സി സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനാണ് വേദപാഠം പഠിപ്പിക്കുന്നതിനും വിശുദ്ധ കുർബാന നൽകുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മാനന്തവാടി രൂപതയാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, വാക്കാൽ മാത്രമാണ് മദർ സൂപ്പീരിയർ വിലക്ക് ഏർപ്പെടുത്തിയ കാര്യം സിസ്റ്ററിനെ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഒരു രേഖകളും നൽകിയിട്ടില്ല.
advertisement
സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് സിസ്റ്ററിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സിസ്റ്ററിനെതിരായ നടപടി രൂപതയുടേതല്ലെന്നും ഇടവക വികാരിയുടേതാണെന്നും രൂപതാധ്യക്ഷൻ പറഞ്ഞു.
സിസ്റ്റർ ലൂസിക്കെതിരായ നടപടിയിൽ ഉത്കണ്ഡയെന്ന് സിസ്റ്റർ അനുപമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2018 10:40 AM IST


