'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'; കൊച്ചിയുടെ സ്വന്തം വാട്ടര്‍മെട്രോ യാത്ര ആസ്വദിച്ച് ജി 20 പ്രതിനിധികള്‍
- Published by:Sarika KP
- news18-malayalam
Last Updated:
കൊച്ചിയില്‍ നടക്കുന്ന ജി 20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ എഴുത്തിയഞ്ചുപേരാണ് വാട്ടര്‍ മെട്രോ യാത്ര ആസ്വാദിച്ചത്.
കൊച്ചിയുടെ കായല്‍ക്കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് വാട്ടര്‍മെട്രോയിലൂടെ യാത്ര നടത്തി ജി 20 പ്രതിനിധികള്‍. കൊച്ചിയിൽ ജി 20 വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾക്കായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ പ്രതിനിധികളാണ് യാത്ര നടത്തിയത് . ചെറിയ ചാറ്റൽ മഴയുടെ കുളിരും പച്ചപ്പിന്റെ മങ്ങിയ കാഴ്ചകൾ കാണുന്നതു പോലെ വിന്‍ഡോ ഗ്ലാസിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളും അവർക്ക് പുതിയ അനുഭവമായി മാറി. ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനല്‍നിന്ന് വൈപ്പിനിലേക്കായിരുന്നു സംഘത്തിന്റെ യാത്ര.
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ വിദേശ പ്രതിനിധികള്‍ക്ക് സമ്മാനിച്ചത് കൊച്ചിയുടെ പുതിയ യാത്രാനുഭവം. സുരക്ഷ, അടിസ്ഥാന സൗകര്യം, യാത്രാനിരക്ക് എന്നിവയെല്ലാം സംഘത്തെ ആകാംഷയുടെ മുൾമുനയിൽ നിർത്തി. കൊച്ചിയില്‍ നടക്കുന്ന ജി 20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ എഴുത്തിയഞ്ചുപേരാണ് വാട്ടര്‍ മെട്രോ യാത്ര ആസ്വാദിച്ചത്. 25 മിനിറ്റ് യാത്രയാണ് പ്രതിനിധികൾക്കായി ഒരുക്കിയിരുന്നത്.
advertisement
വൈപ്പിനില്‍നിന്ന് റോ റോ സര്‍വീസില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക്. അവിടെനിന്ന് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡര്‍ ബസില്‍ ജൂതത്തെരുവിലെത്തിയ സംഘം സിനഗോഗും ഡച്ച് പാലസും സന്ദര്‍ശിച്ചശേഷമാണ് ഹോട്ടലിലേക്ക് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jun 13, 2023 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'; കൊച്ചിയുടെ സ്വന്തം വാട്ടര്‍മെട്രോ യാത്ര ആസ്വദിച്ച് ജി 20 പ്രതിനിധികള്‍










