തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ പ്രവർത്തകർ അല്ലെന്ന് പൊലീസ്. ചിത്രം തകർത്തത് പ്രവർത്തകർ പോയ ശേഷമെന്ന് വയനാട് എസ്പിയുടെ റിപ്പോർട്ട്. രാഹുലിന്റെ ഓഫീസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തതിന് പൊലീസ് തെളിവായി സ്വീകരിച്ച ഫോട്ടോകൾ ന്യുസ് 18ന് ലഭിച്ചു.
ഓഫീസിലെ കസേരയിൽ വാഴ വെച്ച ശേഷമുള്ള ചിത്രത്തിലും ചുമരിൽ ഗാന്ധി ചിത്രം കാണാം. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലെന്നും ചിത്രങ്ങൾ.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നതിനും ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ഗാന്ധി ചിത്രം കമിഴ്ന്ന നിലയിലായിരുന്നു. പിന്നീടത് മുഖം കാണുന്ന രീതിയിലേക്ക് മാറിയെന്നും പോലീസ് പറയുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.