കോഴിക്കോട്: ഒരു സ്വർണ്ണമാല വരുത്തി വച്ച വിനയിൽ നിന്ന് താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്കൂളിന് മോചനം. എട്ടുവർഷമായി സ്വർണ്ണമാല 'ബാധ' യിൽപ്പെട്ട് നട്ടം തിരിയുകയായിരുന്നു അധ്യാപകരും രക്ഷകർതൃസമിതിയും. ആ രണ്ട് പവൻ സ്വർണ്ണമാല ഇനി സർക്കാർ ഖജനാവിൽ മുതൽകൂട്ടാവും.
2012 ൽ പുതുപ്പാടി സ്കൂളിൽ നിന്ന് വിനോദയാത്ര പോയപ്പോൾ മലപ്പുറം വഴിക്കടവിൽ വച്ച് രണ്ട് പവൻ സ്വർണ്ണമാല വിദ്യാർഥികൾക്ക് കളഞ്ഞുകിട്ടി. വിദ്യാർഥികൾ എൽപ്പിച്ച മാല വിറ്റ് ചില അധ്യാപകർ പണം പുട്ടടിച്ചു. ഇതിനിടെ സ്കൂളിലെ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് സ്വർണ്ണമാല കഥ ഉയർന്നു വന്നു. മാല വിറ്റ് ചില അധ്യാപകർ പണമെടുത്തതായി ജില്ലാ കളക്ടർക്ക് ഊമകത്ത് ലഭിച്ചു.
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അങ്ങനെ താമരശ്ശേരി പൊലീസ് കേസ് അന്വേഷണം തുടങ്ങി. പൊലീസ് പൊക്കുമെന്നായതോടെ അധ്യാപകർ വിറ്റ കടയിൽ നിന്ന് തന്നെ പണം നൽകി മാല തിരിച്ചെടുത്തു. പ്രധാനധ്യാപകൻ്റെ മേശപ്പുറത്ത് മാലയെത്തിയെങ്കിലും പൊലീസും കൈ വെയ്ക്കാൻ മടിച്ചു. ഒടുവിൽ അന്നത്തെ പിടിഎ പ്രസിഡൻ്റ് ഇടപെട്ട് മാല ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു.
TRENDING:Beirut Blast | വിവാഹ ഷൂട്ടിനിടെ ഉഗ്രസ്ഫോടനം; ജീവന്‍ രക്ഷിക്കാനോടി വധു[NEWS]ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കി; ഭർത്തൃപിതാവിനെതിരെ പരാതിയുമായി സ്ത്രീ[NEWS]ബേലൂർ, അണ്ണാമലൈയാർ, അങ്കോര്‍വാട്ട്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ[PHOTOS]
ഏഴ് വർഷം മാല ബാങ്ക് ലോക്കറിൽ കിടന്നു. ഇതിനിടെ പിടിഎ പ്രസിഡൻ്റും അധ്യാപകരുമെല്ലാം മാറി. സ്വർണ്ണമാലയെടുത്ത് പല തവണ പൊലീസിന് കൈമാറിയെങ്കിലും കേസിലെ നൂലാമാലകൾ കാരണം ക്രമസമാധാനപാലകർ തടിയൂരി. ഒടുവിൽ ലോക്കർ സേവനം അവസാനിച്ചതോടെ പ്രധാനധ്യാപകൻ മാലയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് അവകാശികൾ ഉണ്ടെങ്കിൽ കോഴിക്കോട് സബ് കളക്ടർ ഓഫീസിലെത്തണമെന്ന് പത്രപരസ്യം നൽകി. മാല നഷ്ടപ്പെട്ടവരാരും എത്തിയില്ല.അങ്ങയൊണ് മാല സർക്കാർ ഖജനാവിലേക്ക് മാറ്റാൻ തീരുമാനിച്ചത്
മാല 'ബാധ' ഒഴിഞ്ഞതോടെ അധ്യാപകർക്ക് ആശ്വാസമായി. വൈകിയാണെങ്കിലും സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് രക്ഷകർതൃസമിതി ഭാരവാഹികൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.